ഏകദേശം ഒന്നര വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസ സംവിധാനം ചെയ്ത ഈ സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ കല്യാണി പ്രിയദര്ശന് ആണ് ഒരു നായികയായി എത്തുന്നത്. ഇപ്പോളിതാ ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണം ശക്തമാവുകയാണ്. ചിത്രത്തിലെ നഗുമോ എന്ന ഗാനരംഗത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനം ബീഫ് കഴിക്കുന്ന രംഗമുണ്ട്. ഇതാണ് ഇപ്പോള്‍ വലിയ രീതിയില്‍ വിവാദമായി മാറിക്കൊണ്ടിരിക്കുന്നത്
ട്വിറ്ററിലാണ് നിരവധി ഹിന്ദുത്വവാദികള്‍ വിദ്വേഷം നിറയ്ക്കുന്ന കമന്റുകള്‍ ആയി രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ഈ രംഗം തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ പറയുന്നത്. മോഹന്‍ലാലിനും മകന് പ്രണവ് മോഹന്‍ലാലിനും എതിരെ നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
ത്യാഗരാജ കീര്‍ത്തനങ്ങള്‍ ഗാനമാണ് ഇത് എന്നും അതില്‍ ബീഫ് കഴിക്കുന്ന രംഗം കൂട്ടിച്ചേര്‍ത്തത് പ്രകോപനപരമാണ് എന്നുമാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്. ഏകദേശം ഒരു കോടി 70 ലക്ഷം ആളുകള്‍ ആണ് ഈ ഗാനം യൂട്യൂബില്‍ കണ്ടിട്ടുള്ളത്. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
15,000 ല്‍ കൂടുതല്‍ ഫോളോവേഴ്സുള്ള സ്വാതി ബെല്ലം എന്ന വെരിഫൈഡ് പ്രൊഫൈലില്‍ നിന്നാണ് ആദ്യ വിമര്‍ശനം ഉയര്‍ന്നത്. ചിത്രത്തില്‍ 'നഗുമോ' എന്ന ഗാനത്തിന് പ്രണവും കല്യാണിയും ബീഫും പൊറോട്ടയും വാഴയിലയില്‍ കഴിക്കുന്നതാണ് സീന്‍. ഇത് ഹിന്ദു സംസ്കാരം നശിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്ന വിമര്‍ശനം.
ഹിന്ദു സംസ്കാരത്തെ നശിപ്പിക്കുവാന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിക്ക് ആരാണ് അധികാരം നല്‍കിയത് എന്നാണ് ഇയാള്‍ ചോദിക്കുന്നത്. അതേസമയം മോഹന്‍ലാലിനെതിരെയും നിരവധി ആളുകള്‍ മോശം പരാമര്‍ശങ്ങള്‍ ആയി രംഗത്തെത്തുന്നുണ്ട്.
മോഹന്‍ലാല്‍ മുസ്ലിങ്ങളോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും അദ്ദേഹം ഉപേക്ഷിക്കില്ല. മോഹന്‍ലാല്‍ പത്തരമാറ്റ് സങ്കി എന്നിങ്ങനെയുള്ള കമന്റുകളാണ് നിറയുന്നത്.