Latest News

മലയാള സിനിമകളെ ശ്രദ്ധിക്കുന്നവരാണ് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഉള്ളത്; ബാലകൃഷ്ണയെ മാസ് പെര്‍ഫോര്‍മറായി കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്; അതിനാല്‍ മലയാള സിനിമയിലെ റോളുകള്‍ റിലേറ്റ് ചെയ്യാന്‍ കഴിയില്ല; തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണക്കൊപ്പമുള്ള ചിത്രത്തിന് പിന്നാലെ വിശേഷങ്ങളുമായി ഹണി റോസ്

Malayalilife

ട്ടേറെ ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയ്ക്ക്  മലയാളം സിനിമകള്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നടി ഹണി റോസ്.ബാലകൃഷ്ണ നായകനാകുന്ന 'എന്‍.ബി.കെ107 'എന്ന തെലുങ്ക് ചിത്രത്തില്‍ ഹണി റോസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹണി തന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തെ കുറിച്ചും മലയാള സിനിമകളെ കുറിച്ചുമുള്ള തെലുങ്ക് ഇന്‍ഡസ്ട്രിയുടെ അഭിപ്രായവും പങ്ക് വക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

മലയാള സിനിമകളെ കൂടുതല്‍ ശ്ര?ദ്ധിക്കുന്നവരാണ് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഉള്ളത്. ചില മലയാളം സിനിമകള്‍ ചെയ്യാന്‍ അവര്‍ക്ക് ആഗ്രഹമുണ്ട്. തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ആളുകള്‍ മലയാള സിനിമയെക്കുറിച്ച് എന്നോട് ചോദിക്കാറുണ്ട്. ആരാധകര്‍ ബാലകൃഷ്ണയെ മാസ് പെര്‍ഫോര്‍മറായി കാണാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ മലയാള സിനിമയിലെ റോളുകള്‍ റിലേറ്റ് ചെയ്യാന്‍ കഴിയില്ല'- ഹണി റോസ് പറഞ്ഞു.

ബാലകൃഷ്ണ നായകനാകുന്ന 'എന്‍.ബി.കെ107 ്. ഗോപിചന്ദ് മലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.

honey rose talk about balakrishna

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES