Latest News

ആറാട്ടിന് ശേഷം ഹിപ്പോ പ്രൈം മീഡിയയുടെ ബാനറില്‍ പുതുമുഖങ്ങളുടെ പുതിയ ചിത്രം ഒരുങ്ങുന്നു;സെന്തില്‍ സംവിധായകനായ ചിത്രത്തിന്റെ ഗ്രൂമിങ് സെഷന്‍ കൊച്ചിയില്‍

Malayalilife
ആറാട്ടിന് ശേഷം ഹിപ്പോ പ്രൈം മീഡിയയുടെ ബാനറില്‍ പുതുമുഖങ്ങളുടെ പുതിയ ചിത്രം ഒരുങ്ങുന്നു;സെന്തില്‍ സംവിധായകനായ ചിത്രത്തിന്റെ ഗ്രൂമിങ് സെഷന്‍ കൊച്ചിയില്‍

റാട്ട് സിനിമക്ക് ശേഷം ഹിപ്പോ പ്രൈം നെറ്റ്വര്‍ക്ക് & മീഡിയ സ്‌കൂളിന്റെ ബാനറില്‍ ശക്തി പ്രകാശ് നിര്‍മിച്ച് നവാഗതനായ സെന്തില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ഗ്രൂമിങ് സെഷന്‍ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ പുരോഗമിക്കുന്നു. 

ആക്ടിങ് വര്‍ക്ഷോപ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തന്നെ സിനിമയില്‍ അവസരം ഉണ്ടാകും എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും ഹിപ്പോ പ്രൈം നെറ്റ്വര്‍ക്ക് & മീഡിയ സ്‌കൂളിന്റെ മാനേജിങ് ഡയറക്ടറുമായ ശക്തി പ്രകാശ് പറയുന്നു. പ്രമുഖരായ പല സംവിധായകര്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ചു പരിചയവും, നിരവധി പ്രോഗ്രാമുകളുടെ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്നു സെന്തില്‍. അദ്ദേഹത്തിന്റെ ആദ്യത്തെ സ്വതന്ത്ര ചിത്രമാണിത്. 
വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

hippo prime network movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES