അഞ്ച് ഗര്‍ഭിണികളുടെ കഥ പറയുന്ന അഞജലി മേനോന് ചിത്രം വണ്ടര്‍ വുമണിന് ശേഷം മറ്റൊരു സ്്ത്രീ കേന്ദ്രികൃത കഥയുമായി ഹെര്‍.ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്, ലിജോ മോള് ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഹെര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ഹെര്‍. ചിത്രത്തില്‍ ഇവര്‍ അഞ്ചു പേരും ഒരിടത്തു എത്തി ചേരുന്നതും അതിലൂടെ ഇവരുടെ ജിവിതത്തില്‍ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് വ്യത്യസ്തമാര്‍ന്ന സാഹചര്യങ്ങളിലൂടെ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഫ്രൈഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്, ഗുരു സോമസുന്ദരം, രാജേഷ് രാഘവന് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷത്തില്‍ എത്തുന്നത്.
മികച്ച പ്രേക്ഷക സ്വീകാര്യതയുളള ഈ അഞ്ചു താരങ്ങളും ഒരേ ചിത്രത്തിലൂടെ ആരാധകര്‍ക്കു മുന്നില്‍ എത്തുന്നത് വളരെയധികം കൗതുകമുണര്‍ത്തുന്നതാണ്. ചിത്രം പങ്കു വയ്ക്കുന്നതും വ്യത്യസ്തമായ ആശയമായിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ.