Latest News

ബുദ്ധിയുറക്കാത്ത ഹൈറ്റ് കുറഞ്ഞ ഒരനിയന്‍ എന്റെ വീട്ടിലും ഉണ്ട്; ഗിന്നസ് പക്രുവിനൊപ്പം പ്രധാന വേഷത്തില്‍ ഹരിഷ് കണാരനും; ഫാന്‍സി ഡ്രസിലൂടെ പക്രു നിര്‍മ്മാണ രംഗത്തേക്കും

Malayalilife
ബുദ്ധിയുറക്കാത്ത ഹൈറ്റ് കുറഞ്ഞ ഒരനിയന്‍ എന്റെ വീട്ടിലും ഉണ്ട്; ഗിന്നസ് പക്രുവിനൊപ്പം പ്രധാന വേഷത്തില്‍ ഹരിഷ് കണാരനും; ഫാന്‍സി ഡ്രസിലൂടെ പക്രു നിര്‍മ്മാണ രംഗത്തേക്കും

ഗിന്നസ് പക്രു നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രമായ് ഫാന്‍സി ഡ്രസ്സിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു.ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയില്‍ ഹരീഷ് കണാരനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തില്‍ പക്രു തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.രഞ്ജിത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അജയകുമാര്‍ കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജൂലായിൽ ഫാൻസി ഡ്രസ് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. കലാഭവൻ ഷാജോൺ, ശ്വേത മേനോൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. രതീഷ് വേഗയാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ഫാൻസി സ്റ്റോറി ഓഫ് മാം ആൻഡ് സൺ എന്ന ടാഗ് ലൈനുമായാണ് സിനിമയെത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു നേരത്തെ പങ്കുവെച്ചിരുന്നത്.

guinness pakru new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES