Latest News

ആളെ കൂട്ടാന്‍ കാശുണ്ടാക്കണമെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാം;  ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുത്;തന്റെ മരണ വാര്‍ത്ത പ്രചരിപ്പിച്ചവരോട് കുളപ്പുള്ളി ലീലയ്ക്ക് പറയാനുള്ളത്‌

Malayalilife
ആളെ കൂട്ടാന്‍ കാശുണ്ടാക്കണമെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാം;  ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുത്;തന്റെ മരണ വാര്‍ത്ത പ്രചരിപ്പിച്ചവരോട് കുളപ്പുള്ളി ലീലയ്ക്ക് പറയാനുള്ളത്‌

സമൂഹ മാധ്യമങ്ങളില്‍ പ്രമുഖര്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇത് ആദ്യമായല്ല. മുതിര്‍ന്ന നടി കുളപ്പുള്ളി ലീലയാണ് അതിന്റെ അവസാനത്തെ ഇര. ഇപ്പോളിതാ തനിക്കെതിരെ പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ മറുപടി നല്കുകയാണ് നടി.

ഒരു യുട്യൂബ് ചാനലില്‍ ഇന്നലെ വൈകിട്ടാണ് തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയിലോടെ കുളപ്പുള്ളി ലീലയെക്കുറിച്ച് വ്യാജവാര്‍ത്ത വന്നത്. വളരെ പെട്ടന്നു തന്നെ ഇത് വൈറലാകുകയും ചെയ്തു. എന്നാല്‍ ഈ വീഡിയോ വൈകിട്ട് ആറ് മണിയോടെയാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്നും പിന്നീടങ്ങോട്ട് ഫോണ്‍ കോളുകളുടെ പ്രളയമായിരുന്നുവെന്നും കുളപ്പുള്ളി ലീല പറയുന്നു.

താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെ തന്നെയുണ്ടെന്നും പണമുണ്ടാക്കാന്‍ കക്കാന്‍ പോയാലും ആരെയും ഇങ്ങനെ കൊല്ലരുതെന്നും പറയാനുള്ളതെല്ലാം അധികം വൈകാതെ ഒരു വീഡിയോയിലൂടെ പറയാമെന്നും അവര്‍ ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.

വിഡീയോ ആരെങ്കിലുമൊക്കെ കാണാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് വായിച്ചിട്ട് ഒരുപാട് പേര്‍ വിളിച്ചു. എന്റെ നാട്ടില്‍ നിന്നൊക്കെ ആളുകള്‍ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാന്‍ മടുത്തു.

എന്റെ അമ്മയ്ക്ക് 94 വയസ്സുണ്ട്. സിനിമയുടെ തിരക്കുകള്‍ക്ക് ഇടയിലും ഓടിയെത്തി ഞാന്‍ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്ന് വരുന്നത്. എന്നെ നേരിട്ട് അറിയാവുന്ന ഒരാള്‍ വരെ ഇതെടുത്ത് പോസ്റ്റ് ചെയ്തു. എന്നെ ഒന്ന് വിളിച്ചു നോക്കുകയെങ്കിലും ചെയ്യാമായിരുന്നല്ലോ.

പലരും പൊലീസില്‍ പരാതി കൊടുക്കാന്‍ പറഞ്ഞു. പക്ഷേ ഞാന്‍ പരാതി നല്‍കാനൊന്നും പോണില്ല. പറയാന്‍ ഉള്ളത് ഞാനൊരു വീഡിയോയിലൂടെ പറയാം. 72 വയസ്സുള്ള എന്നെ പറ്റിയാണ് ഇങ്ങനെ ഒരു തലക്കെട്ട് ഇട്ട് വിഡിയോ കൊടുത്തിരിക്കുന്നത്. ആളെ കൂട്ടാന്‍ കാശുണ്ടാക്കണമെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാം. ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുത്.' ലീല പറയുന്നു.
 

fake death story kulappully leela

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES