നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകിട്ട് നാലു മണിക്ക് നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ പന്ത്രണ്ട് മണിക്ക് ആണ് സംസ്‌കാരം നടത്തുക.
നാടകത്തിലൂടെയാണ് കുളപ്പുള്ളി ലീല സിനിമയിലെത്തുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അമ്മയാണ് തന്റെ എല്ലാമെന്ന് പലപ്പോഴും അഭിമുഖങ്ങളിലൂടെ കുളപ്പുള്ളി ലീല പറഞ്ഞിട്ടുണ്ട്.
ലീല കൃഷ്ണകുമാര്‍ എന്നാണ് കുളപ്പുള്ളി ലീലയുടെ യഥാര്‍ഥ പേര്. പരേതനായ കൃഷ്ണകുമാര്‍ ആണ് നടിയുടെ ഭര്‍ത്താവ്.നാടകത്തിലൂടെയാണ് കുളപ്പുള്ളി ലീല സിനിമയിലെത്തുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അമ്മയാണ് തന്റെ എല്ലാമെന്ന് പലപ്പോഴും അഭിമുഖങ്ങളിലൂടെ കുളപ്പുള്ളി ലീല പറഞ്ഞിട്ടുണ്ട്.
ഭര്‍ത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോര്‍ത്ത് പറവൂര്‍ ചെറിയ പള്ളിയിലെ വീട്ടില്‍ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ പിറന്ന് എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസ്സിലും മരണപ്പെട്ടു...