കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയുടെ ആരോഗ്യവിവരങ്ങള്‍ പങ്കുവച്ച് ഭാര്യ എലിസബത്ത്. ബാല ഐ സി യുവില്‍ തന്നെയാണെന്നും വാര്‍ത്ത പുറംലോകമറിഞ്ഞതാണ് അദ്ദേഹത്തിന് ആകെയുള്ള വിഷമമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ബാല ശക്തമായി തിരിച്ചുവരുമെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബാലച്ചേട്ടന്‍ ഐ സി യുവില്‍ തന്നെ ആണ്. ഇന്നലെ കണ്ടപ്പോള്‍ പുള്ളിയ്ക്ക് ആകെയുള്ള വിഷമം വാര്‍ത്ത പബ്ലിക്കായതാണ്. എല്ലാവരോടും പുള്ളി ഓക്കെയാണെന്ന് പറഞ്ഞു. അദ്ദേഹം ഒരു സ്ട്രോംഗ് പേഴ്‌സണ്‍ ആണ്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ഇതുപോലെയുള്ള എമര്‍ജന്‍സികള്‍ ഉണ്ടായെങ്കിലും അദ്ദേഹം ശക്തമായി തിരിച്ചുവന്നു. ഇത്തവണയും അദ്ദേഹം ശക്തമായി തിരിച്ചുവരും. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം.പോസ്റ്റിന് നിരവധി പേരാണ് പ്രതികരണം അറിയിച്ചെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നടന്‍ ബാലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയുവില്‍ ആണ് നടന്‍. ആശുപത്രിയില്‍ കഴിയുന്ന ബാലയെ കാണാന്‍ കഴിഞ്ഞ ദിവസം മുന്‍ പങ്കാളി അമൃത സുരേഷും മകള്‍ അവന്തികയും ഗോപി സുന്ദറും അഭിരാമി സുരേഷും എത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി കണ്ടു. ചെന്നൈയില്‍ നിന്നും ഇന്നലെ വൈകീട്ടോടെ ബാലയുടെ സഹോദരന്‍ ശിവ അടക്കം മറ്റ് ബന്ധുക്കളും എത്തിയിരുന്നു.