നാല്‍പതാം പിറന്നാള്‍ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ സഹോദരി സുറുമി, ഷാനി ഷകി, ഗ്രിഗറി, നസ്രിയ, അമാലു എന്നിവരാണ് പിറന്നാള്‍ ആഘോഷത്തില്‍ ദുല്‍ഖറിനൊപ്പം പങ്കുചേര്‍ന്നത്.
നാല്‍പതിലേക്കു കടക്കുന്ന ദുല്‍ഖറിന് ആശംസകളറിയിച്ച് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ കുറിപ്പും പങ്കുവെച്ചിരുന്നു.അതേസമയം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാള ചിത്രം കിങ് ഓഫ് കൊത്ത റിലീസിന് തയാറെടുക്കുകയാണ്. 2021 ല്‍ റിലീസ് ചെയ്ത കുറുപ്പിനു ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദുല്‍ഖറിന്റെ മലയാള ചിത്രം കൂടിയാണിത്.
താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നിരുന്നു. ലക്കി ഭാസ്‌കര്‍ എന്നാണ് ചിത്രത്തിന്റെ പേര്. വെങ്കി അറ്റ്ലൂരിയാണ് സംവിധാനം.