Latest News

പ്രണയത്തകര്‍ച്ച കാരണം തെന്നിന്ത്യയില്‍ അഭിനയിക്കുന്നത് നിര്‍ത്തി; തുറന്ന് പറഞ്ഞ് മൊണാല്‍ ഗജ്ജാര്‍

Malayalilife
 പ്രണയത്തകര്‍ച്ച കാരണം തെന്നിന്ത്യയില്‍ അഭിനയിക്കുന്നത് നിര്‍ത്തി; തുറന്ന് പറഞ്ഞ് മൊണാല്‍ ഗജ്ജാര്‍

വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുളയില്‍ നായികയായി എത്തിയ താരമാണ് മൊണാല്‍ ഗജ്ജാര്‍. സുധീര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. വിനയന്‍ ചിത്രം ഡ്രാക്കുളയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് മൊണാല്‍ ഗജ്ജാര്‍.തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്ന മൊണാല്‍ അടുത്ത കാലത്താണ് ഗുജറാത്തി ചിത്രങ്ങളിലേക്ക് ചുവട് മാറിയത്. എന്തുകൊണ്ടാണ് താരം തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്ന്. മലയാളത്തിലെ ഒരു നടനുമായി ഇഷ്്ടത്തിലായിരുന്നു. 

അത് നല്ല രീതിയില്‍ മുന്നോട്ട് പോയില്ല. വേര്‍പിരിയുകയും ചെയ്തു. ആ പ്രണയത്തകര്‍ച്ച കാരണം തെന്നിന്ത്യയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയത് എന്ന് മൊണാല്‍ വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രണയത്തകര്‍ച്ച കാരണമാണ് തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത് ഉപേക്ഷിച്ചതെന്ന് നടി മൊണാല്‍ ഗജ്ജാര്‍. 

തെലുങ്ക് ബിഗ് ബോസ് സീസണ്‍ 4ലെ മത്സരാര്‍ത്ഥിയായിരുന്നു മൊണാല്‍. 98 ദിവസങ്ങള്‍ക്ക് ശേഷം മൊണാല്‍ എലിമിനേറ്റ് ചെയ്യപ്പെട്ടു. കാഗസ് എന്ന ഹിന്ദി ചിത്രമാണ് മൊണലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക് ചിത്രം സുദിഗാദുവിലൂടെയാണ് മൊണാല്‍ അഭിനയരംഗത്തേക്ക് എത്തിയത്.സുധീര്‍ നായകനായ ഡ്രാക്കുളയില്‍ മീന എന്ന കഥാപാത്രത്തെയാണ് മൊണാല്‍ അവതരിപ്പിച്ചത്. 2014ല്‍ വിക്രം പ്രഭു ചിത്രം സിഗരം തൊടു, വനവരയന്‍ വള്ളവരയന്‍ എന്നീ തമിഴ് ചിത്രങ്ങളിലും മൊണാല്‍ വേഷമിട്ടു. 2016 മുതല്‍ ഗുജറാത്തി ചിത്രങ്ങളില്‍ സജീവുകയായിരുന്നു.

Read more topics: # dracula star,# monal ghajjar
dracula star monal ghajjar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES