Latest News

ഇത് വെറുമൊരു നന്ദി പ്രകടനം മാത്രമല്ല; സ്വപ്ന സാക്ഷത്കാരത്തിന്റെ പാതയിൽ ഒരു ചെറിയ വാതിൽ തുറന്നു കിട്ടിയവന്റെ ആഹ്ളാദപ്രകടനമാണ്; കുറിപ്പ് പങ്കുവച്ച് ഡോക്ടർ ബാഷിദ് ബഷീർ

Malayalilife
ഇത് വെറുമൊരു നന്ദി പ്രകടനം മാത്രമല്ല; സ്വപ്ന സാക്ഷത്കാരത്തിന്റെ പാതയിൽ ഒരു ചെറിയ വാതിൽ തുറന്നു കിട്ടിയവന്റെ ആഹ്ളാദപ്രകടനമാണ്; കുറിപ്പ് പങ്കുവച്ച് ഡോക്ടർ ബാഷിദ് ബഷീർ

ലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും തന്നെ  ഇൻസ്റ്റാഗ്രാമിലും യൂട്യുബിലുടെയും ശ്രദ്ധേയനായ വ്യക്തിയാണ് ഡോക്ടർ ബാഷിദ് ബഷീർ. തന്റെ സോഷ്യൽ മീഡിയയിലൂടെ ആക്ടർ ഡോക്ടർ എന്നറിയപ്പെടുന്ന ബാഷിദ്  പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.  ബാഷിദ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പോസ്റ്റ്  ചെയ്‌തത്‌ മികച്ച ഒരു ചിത്രത്തിന്റെ ഭാഗമായതിന്റെയും ഒപ്പം വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചിത്രം വെള്ളിത്തിരയിൽ എത്തുന്നതിന്റെയും സന്തോഷം പങ്കുവെച്ചു കൊണ്ടാണ്.

“ഇത് വെറുമൊരു നന്ദി പ്രകടനം മാത്രമല്ല,സ്വപ്ന സാക്ഷത്കാരത്തിന്റെ പാതയിൽ ഒരു ചെറിയ വാതിൽ തുറന്നു കിട്ടിയവന്റെ ആഹ്ളാദപ്രകടനമാണ്. നിങ്ങളെ ഒന്ന് ബിഗ് സ്ക്രീനിൽ കാണണം, നിങ്ങൾ എന്തായാലും സിനിമയിൽ വരും, ഇങ്ങനെ ഒരുപാട് ഒരുപാട് കമന്റുകൾ വർഷങ്ങളോളം താൻ കാണുന്നുണ്ട്, അവർക്കും എനിക്കും സന്തോഷിക്കാനുള്ള അവസരം തന്നെയാണ് ഇത്.

തന്നെ ഈ നിമിഷം വരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത എല്ലാവർക്കും ഈ അവസരത്തിൽ നന്ദി പറയുന്നുവെന്ന് വിഡിയോയ്‌ക്കൊപ്പം ബാഷിദ് കുറിച്ചു. ടൊവിനെ തോമസ്, കല്ല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിലാണ് ഡോക്ടർ ബാഷിദ് ബഷീർ അഭിനയിച്ചിരിക്കുന്നത്.

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.  ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Read more topics: # dr bashid basheer ,# note goes viral
dr bashid basheer note goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES