Latest News

നാട്ടില്‍ അവധിയാഘോഷത്തിനെത്തിയ നടി ദിവ്യാ ഉണ്ണി അമ്മയ്ക്കും ഇളയ മകള്‍ക്കും ഒപ്പം യാത്രയില്‍;  ട്രെയിന്‍ യാത്ര ആസ്വദിക്കുന്നതിന്റെയും തിരുപ്പതി സന്ദര്‍ശനത്തിന്റെ വിഡിയ പങ്ക് വച്ച് നടി

Malayalilife
നാട്ടില്‍ അവധിയാഘോഷത്തിനെത്തിയ നടി ദിവ്യാ ഉണ്ണി അമ്മയ്ക്കും ഇളയ മകള്‍ക്കും ഒപ്പം യാത്രയില്‍;  ട്രെയിന്‍ യാത്ര ആസ്വദിക്കുന്നതിന്റെയും തിരുപ്പതി സന്ദര്‍ശനത്തിന്റെ വിഡിയ പങ്ക് വച്ച് നടി

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളിയ്ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ദിവ്യ ഉണ്ണി. സോഷ്യല്‍മീഡയയില്‍ സജീവമായ നടി പങ്ക് വക്കുന്ന ഓരോ വിശേഷങ്ങളും പെ്‌ട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോള്‍ നാട്ടില്‍ അവധിയാഘോഷത്തിനെത്തിയ നടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

മകള്‍ക്കൊപ്പം ട്രെയ്നില്‍ യാത്ര ചെയ്യുന്ന വിഡീയോയും തിരുപ്പതി ദര്‍ശനം നടത്തുന്ന വീഡിയോയുമാണ് നടി പങ്ക് വച്ചത്.ട്രാവല്‍ ഡയറീസ് എന്ന ഹാഷ്ടാഗോടു കൂടി നടി പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇളയമകള്‍ക്കൊപ്പമാണ് ദിവ്യ ഉണ്ണി എറണാകുളത്ത് നിന്നാണ് യാത്ര തിരിച്ചത്. മകള്‍ ഐശ്വര്യ ട്രെയിന്‍ യാത്ര ആസ്വദിക്കുന്നത് കാണാം.

2002ല്‍ ആയിരുന്നു ദിവ്യ ഉണ്ണി വിവാഹിതയായത്. ഇതേ തുടര്‍ന്ന് സിനിമയില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു.എന്നാല്‍ 2017 വിവാഹമോചനം നേടിയിരുന്നു. സുധീര്‍ ശേഖരന്‍ ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്ന രണ്ട് മക്കളുണ്ട്. 2018ല്‍ ആണ് താരം വീണ്ടും വിവാഹിതയായത്. ഫെബ്രുവരിയിലായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം.

എന്‍ജിനീയറായ അരുണ്‍ ആണ് ഭര്‍ത്താവ്. 2020 ജനുവരി 14നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. താനൊരു കുഞ്ഞ് രാജകുമാരിക്ക് ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni)

Read more topics: # ദിവ്യ ഉണ്ണി.
divya unni share VEDIO TRAVEL

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES