വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസില്‍ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും ഡാന്‍സ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. 2020 ജനുവരിയില്‍ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയിരുന്നു. ഇളയ മകള്‍ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട് ദിവ്യ ഉണ്ണി.
ഇപ്പോളിതാ ഇളയ മകള്‍ക്കൊപ്പം ഒരു പാര്‍ക്കില്‍ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ദിവ്യ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നമ്മള് അറിവിലും ജ്ഞാനത്തിലും പക്വത പ്രാപിക്കുന്നു, പക്ഷേ ഒരിക്കലും നമ്മുടെ ഹൃദയത്തിന്റെ കളിസ്ഥലം വിട്ടുപോകുന്നില്ലഎന്ന ടെറി ഗില്ലെമെറ്റ്സിന്റെ വരികളും വീഡിയോയ്ക്ക് അടികുറിപ്പായി ദിവ്യ കുറിച്ചിട്ടുണ്ട്.
വീഡിയോക്ക് താഴെ വരുന്ന കമന്റുകളില്‍ കൂടുതലും ഇപ്പോഴും ദിവ്യ ചെറുപ്പമായിരിക്കുന്നതിനെപ്പറ്റിയാണ. സന്തൂര്‍ മമ്മി എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മനോഹരമായ ഈ ചിത്രത്തിന് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ തന്നെ നിറയെ ആരാധകര്‍ ആയി. 2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്.ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ അര്ജുന്, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.