Latest News

അച്ഛന്‍ മരിച്ച സമയം ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടം;ഈ സമയത്ത് മാനസികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധി; തെന്നിന്ത്യന്‍ നടിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന പങ്ക് വച്ചത്

Malayalilife
 അച്ഛന്‍ മരിച്ച സമയം ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടം;ഈ സമയത്ത് മാനസികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധി; തെന്നിന്ത്യന്‍ നടിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന പങ്ക് വച്ചത്

ഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്കിറങ്ങിയ നടിയാണ് ദിവ്യ സ്പന്ദന. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായിരുന്നു ദിവ്യ സ്പന്ദന. ഇപ്പോള്‍ അച്ഛന്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണെന്നും പറയുകയാണ് താരം.

അച്ഛന്റെ മരണത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു താനെന്നും, അക്കാലത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ച തന്നെ അതില്‍ നിന്നും മുക്തയാക്കിയത് രാഹുലിന്റെ പിന്തുണയായിരുന്നുവെന്ന് ദിവ്യ പറയുന്നു. ഒരു ചാനല്‍പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അച്ഛന്റെ മരണ സമയത്ത് ഞാന്‍ പാര്‍ലമെന്റ് അംഗമാണ്. പലരെയും തിരിച്ചറിയാന്‍ പോലും എനിക്കന്ന് കഴിഞ്ഞില്ല. ആത്മഹത്യ പ്രവണത മനസില്‍ വന്ന സമയത്ത് രക്ഷിച്ചത് രാഹുലാണ്. അദ്ദേഹം മാനസികമായി വളരെയധികം പിന്തുണ നല്‍കി. അമ്മയും അച്ഛനും കഴിഞ്ഞാല്‍ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും ദിവ്യ സ്പന്ദന പറയുന്നു.

2012ല്‍ ആണ് ദിവ്യ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമാകുന്നത്. തുടര്‍ന്ന് 2013ല്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തി. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ദിവ്യ സ്പന്ദനയ്ക്ക് പിന്നീട് പദവി നഷ്ടമായി. ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് നടി.

divya spandana about rahul gandhi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES