മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് രഞ്ജിത്ത്. നിരവധി സിനിമകളുടെവ സംവിധാനം നിർവഹിച്ച അദ്ദേഹം സോഷ്യൽ മീഡിയയുളുടെ തന്റേതായ അഭിപ്രായങ്ങൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റാരോപിതൻ മാത്രമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ യോഗത്തിൽ വിളിച്ചിട്ടും ആഷിഖ് അബുവും റിമ കല്ലിങ്കലും പങ്കെടുത്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു. അങ്ങനെയൊരു യോഗം നടത്തി പബ്ലിക്കിന്റെ മുന്നിലേക്കിറങ്ങി പിന്തുണ പ്രഖ്യാപിക്കാൻ താനാണ് മമ്മൂട്ടിയോടും ഇന്നസെന്റിനോടും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റാരോപിതർ മാത്രമാണെന്നും രഞ്ജിത്ത് പറഞ്ഞു. കുറ്റവാളിയെന്ന് കോടതി വിധിച്ചാൽ ഏറെ വേദനയോടെ മനസ്സിൽ നിന്ന് ദിലീപിനെ വെട്ടും. ഇപ്പോൾ അത് ചെയ്തിട്ടില്ല. ഫിയോക് വേദിയിൽ ദിലീപിനെ കണ്ടത് അപ്രതീക്ഷിതമായാണ്. ദിലീപ് സംഘടനാ ചെയർമാൻ ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിലും ഫിയോക്കിന്റെ സ്വീകരണ ചാടങ്ങിൽ പങ്കെടുക്കുമായിരുന്നു എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.