നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം വമ്പന്‍ ഹിറ്റായിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരന്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ചിത്രത്തിലൂടെ മൂന്നു നായികമാരും അന്യഭാഷകളിലടക്കം താരമായി മാറുകയും ചെയ്തു്. സായ് പല്ലവി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങിയപ്പോള്‍ അനുപമ പരമേശ്വരന് തെലുങ്ക് സിനിമയിലാണ് താരമായത്. മഡോണ സെബാസ്റ്റ്യന്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി.
എന്നാല്‍ 'പ്രേമം' സിനിമയുടെ ഒഡീഷനില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കാതെ പരാജയപ്പെട്ട ഒരു നടി മറ്റൊരു ചിത്രത്തിന് സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയെന്നു വെളിപ്പെടുത്തുകയാണ് നടനും കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേശ് പ്രഭാകര്‍.
പ്രേമം സിനിമയില്‍ ഓഡിഷന് വന്ന് പരാജയപ്പെടുകയും പിന്നീട് മറ്റൊരു ചിത്രത്തില്‍ നായികയായി അഭിനയിച്ച് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത ഒരു നടിയുണ്ട്. നടിയുടെ പേര് ദിനേശ് വെളിപ്പെടുത്തിയിട്ടില്ല. 'പ്രേമത്തിന്റെ ഓഡിഷന് അഞ്ചോ ആറോ തവണ ശ്രമിച്ചതാണ്. ഭയം കാരണമോ അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആകാം അവര്‍ക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല', -ദിനേശ് പറഞ്ഞു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ദിനേശ് പറഞ്ഞ നടിയെ തപ്പിയിറങ്ങി. 2015ല്‍ റിലീസ് ചെയ്ത ചിത്രമാണ് പ്രേമം. അതിന് ശേഷം സംസ്ഥാന പുരസ്കാരം നേടിയ നടിമാര്‍ രജിഷ വിജയന്, പാര്‍വതി തിരുവോത്ത്, നിമിഷ സജയന് എന്നിവരാണ്. 2016ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷയെതേടി സംസ്ഥാനപുരസ്കാരമെത്തിയത്. 2018ല്‍ പുറത്തിറങ്ങിയ ചോലയിലെ അഭിനയമാണ് നിമിഷയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയുമായിരുന്നു നിമിഷയുടെ ആദ്യ ചിത്രം. ദിനേഷ് പറഞ്ഞ നടി രജിഷയോ നിമിഷയോ ആയിരിക്കാമെന്നാണ് പ്രേക്ഷകരുടെ അനുമാനം.