Latest News

ഇന്നസെന്റിനെയും ലാലും അലക്‌സിന്റെയും ശബ്ദം അനുകരിച്ച് വീണ്ടും മിമിക്രിയുമായി ദിലീപ്; ഒപ്പം ആരാധകരുടെ ആവശ്യപ്രകാരം നാരങ്ങാമുട്ടായി എന്ന ഗാനവും; കൊട്ടാരക്കര മഹാദേവര്‍ ക്ഷേത്രത്തിലെത്തിയ ദീലിപ് ആരാധകരെ കൈയ്യിലെടുത്ത വീഡീയോ സോഷ്യല്‍മീഡിയിയല്‍

Malayalilife
 ഇന്നസെന്റിനെയും ലാലും അലക്‌സിന്റെയും ശബ്ദം അനുകരിച്ച് വീണ്ടും മിമിക്രിയുമായി ദിലീപ്; ഒപ്പം ആരാധകരുടെ ആവശ്യപ്രകാരം നാരങ്ങാമുട്ടായി എന്ന ഗാനവും; കൊട്ടാരക്കര മഹാദേവര്‍ ക്ഷേത്രത്തിലെത്തിയ ദീലിപ് ആരാധകരെ കൈയ്യിലെടുത്ത വീഡീയോ സോഷ്യല്‍മീഡിയിയല്‍

കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയത് നടന്‍ ദിലീപ് ആയിരുന്നു. ചടങ്ങിനെത്തിയ ദീലിപിന്റെ വീഡിയോയും പ്രസംഗവും ആണ് ഇപ്പോള്‍ സോഷ്്യല്‍മീഡിയയില്‍ വൈറലാകുന്നത്.വേദിയില്‍ മിമിക്രിയും പാട്ടും കോമഡിയുമൊക്കെയെയായി ആരാധകരുടെ കൈയ്യടി വാങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ജനങ്ങളോട് വളരെ അധികം നേരം സംസാരിക്കുകയും മിമിക്രി, പാട്ട് മുതലായവ കാണികളുടെ ആവശ്യപ്രകാരം അവതരിപ്പിക്കുകയും ചെയ്തിരുന്നു ദിലീപ്. നിങ്ങളുടെ ലൈഫില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും നിങ്ങള്‍ എന്റെ സിനിമ കാണണമെന്നും ദിലീപ് പ്രസംഗത്തിനിടെ കാണികളോട് പറയുന്നുണ്ട്. പ്രസംഗത്തിനിടെ ദിലീപ് പാട്ട് പാടണമെന്നായിരുന്നു കാണികളുടെ ആവശ്യം. പാട്ടും പ്രസംഗവും തനിക്കറിയില്ലെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകര്‍ വിടാന്‍ തയാറായില്ല. അങ്ങനെയെങ്കില്‍ ഒരു മിമിക്രിയെങ്കിലും കാണിക്കൂ എന്നായി കാണികള്‍.

എന്നാല്‍ ഇന്നസന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറഞ്ഞതോടെ ഹര്‍ഷാരവം ഉയര്‍ന്നു. സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസന്റിനെ അനുകരിച്ച് ദിലീപ് പ്രേക്ഷകരുടെ കയ്യടി നേടി. ഇന്നസെന്റിന് പുറമെ ലാലു അലക്‌സിനേയും ദിലീപ് അവതരിപ്പിച്ചു.

പ്രസംഗത്തിനിടെ ആരാധകരോട് സുഖമാണോ എന്ന് ദിലീപ് ചോദിച്ചു. ഇതിന് പിന്നാലെ ആരാധകരിലൊരാള്‍ ദിലീപേട്ടന് സുഖാണോ? എന്ന് ചോദിച്ചു. 'ഓ അങ്ങനെയൊക്കെ പോണപ്പാ' എന്നായിരുന്നു ദിലീപിന്റെ മറുപടി. ഇത് കേട്ട് നിന്ന ജനങ്ങള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കയ്യടിച്ചു. 

ദിലീപ് നായകനാകുന്ന ബാന്ദ്ര എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ്. പാവപ്പെട്ടവര്‍ക്കായുള്ള ചികിത്സാധനസഹായവും പഠനോപകരണങ്ങളും ദിലീപ് വിതരണം ചെയ്തു.

 

Read more topics: # ദിലീപ്
dileep imitate innocent and lalu alex

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES