സുരേഷ് ഗോപിയെ വേദിയില്‍ അനുകരിക്കുന്ന ടിനി ടോമിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരു ഉദ്ഘാടനപരിപാടിയില്‍ അവതരിപ്പിച്ച മിമിക്രിയുടെ ചില. ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായി പ്രചരിക്കുകയായിരുന്നു. ഒടുവില്‍ വിശദീകരണവുമായി താരം നേരിട്ടെത്തി. താന്‍ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ പൂര്‍ണരൂപത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് ടിനി ടോം.
.തൃശൂരിലെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ടിനി ടോം വേദിയില്‍ നിന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയെ ട്രോള്‍ ചെയ്തത്. 'തൃശൂര്‍ വേണം, തനിക്ക് തരണം എന്നൊക്കെയായി നടന്ന ആള്‍ ഇപ്പോള്‍ ചോദിക്കുന്നത് നിങ്ങളൊക്കെ ആരാണ് എന്നു തന്നെയാണ്. മാധ്യമമോ, അല്ലെങ്കില്‍ തനിക്കു ജനങ്ങളോടു മാത്രമേ സംസാരിക്കാനുള്ളതുള്ളൂവെന്നും പറയുന്നു,' എന്നാണ് ടിനി ടോം വേദിയില്‍ പറഞ്ഞത്.
ഇത് വലിയ രാഷ്ട്രീയ വിവാദമായതോടെ, ടിനി ടോം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിശദീകരണവുമായി രംഗത്തെത്തി. ''ഇത് വെറും അനുകരണമായിരുന്നു, ഒരു ഉദ്ഘാടനം ചടങ്ങില്‍ വേണമായതുകൊണ്ടാണ് സുരേഷേട്ടനെ അനുകരിച്ചത്. അതിനെയല്ലാതെ മറ്റൊന്നുമില്ല. സുരേഷേട്ടന്‍ എനിക്ക് സഹോദരനുപോലെയാണ്, ദയവായി ഇത് രാഷ്ട്രീയ വിരോധമായി കണക്കാക്കരുത്,'' എന്നാണ് ടിനി കുറിച്ചത്.
ഇതിനിടെ, ജബല്‍പൂര്‍ വിവാദത്തിന് പിന്നാലെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവേശനം നിരോധിച്ചെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. സുരേഷ് ഗോപിയുടെ നിര്‍ദേശപ്രകാരം അദ്ദേഹം പുറത്തിറങ്ങുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസ് വളപ്പില്‍ കാണരുതെന്നാണ് അധികൃതര്‍ക്ക് നല്‍കിയ നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാധ്യമങ്ങളോട് പ്രതികരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ 'നിങ്ങള്‍ ആരാണ്? മാധ്യമം ആരാണ്? ജനങ്ങളാണ് വലുത്.
ഇപ്പോള്‍ ഉത്തരം പറയാന്‍ സൗകര്യമില്ല. ജബല്‍പൂരില്‍ നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും,' എന്നായിരുന്നു സുരേഷ് ഗോപിയുടെ രൂക്ഷ പ്രതികരണം. ഇതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെ, അദ്ദേഹത്തിന്റെ സമീപനം രാഷ്ട്രീയമേഖലയിലും, സമൂഹ മാധ്യമങ്ങളിലും തീവ്ര ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്.