സീരിയല്‍ താരം ഗോപികയും ദീര്‍ഘകാല സുഹൃത്തും ബിസിനസ്മാനുമായ തേജസും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനുഗ്രഹത്തോടെ ഗോപികയെ തേജസ് താലി ചാര്‍ത്തിയത്
കോഴിക്കോട് സ്വദേശി തേജസ് ആണ് വരന്‍. ശനിയാഴ്ച പുലര്‍ച്ചെ ?ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.
സി കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മായാമയൂരം എന്ന സീരിയലിലൂടെ പ്രശസ്തയാണ് നടി പത്മ ഗോപിക. ദീര്‍ഘകാല സുഹൃത്താണ് തേജസെന്ന് പത്മ ഗോപിക പറഞ്ഞു. സ്‌കൂളില്‍ ഒരുമിച്ച് പഠനം പൂര്‍ത്തിയാക്കിയ ഇരുവരും രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു.
ഒരുപാട് പരമ്പരകളില്‍ അഭിനയിച്ചില്ലെങ്കിലും ചെയ്ത പരമ്പരയിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം താരമായി മാറിയതാണ് ഗോപിക അനില്‍.