കാവ്യയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ വീട്ടില്‍ എത്തി ആശംസകളറിയിച്ച് ദിലീപ്; ചിത്രങ്ങള്‍ പങ്കുവെച്ച് മാധവ് സുരേഷ് 

Malayalilife
topbanner
 കാവ്യയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ വീട്ടില്‍ എത്തി ആശംസകളറിയിച്ച് ദിലീപ്; ചിത്രങ്ങള്‍ പങ്കുവെച്ച് മാധവ് സുരേഷ് 

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ സുരേഷ് ഗോപിയുടെ കുടുംബം. സുരേഷ് ഗോപിയും കുടുംബവും ഇപ്പോള്‍ മകളുടെ വിവാഹ ആഘോഷങ്ങളുടെ സന്തോഷത്തിലാണ്. ഈ വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച് ആണ് സുരേഷ് ഗോപിയുടെ മൂത്തമകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നത്. വിവാഹത്തിന് മുന്നോടിയായി ഉള്ള സംഗീതും ഹല്‍ദിയും ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സിനിമ അരങ്ങത്ത് നിന്നുള്ളവരും എത്തിയിട്ടുണ്ട്. ഗോപിയുടെ നാലു മക്കളില്‍ മൂന്നാമനായ മാധവ് സുരേഷ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

സുരേഷ് ഗോപിയുടെ വീട്ടിലെത്തിയിരിക്കുകയാണ് നടന്‍ ദിലീപും കാവ്യ മാധവനും.  മണവാട്ടിയായ ഭാഗ്യാ സുരേഷ് ഗോപിയേയും സഹോദരങ്ങളായ മാധവ്, ഭാവ്നി എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്. ര ാധികാ സുരേഷ് ഗോപിയേയും ചിത്രങ്ങളില്‍ കാണാം. 

മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹന്‍ ആണ് വരന്‍. ഭാഗ്യയുടെ വിവാഹത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം, വിവാഹത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്നതാണ്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് നടക്കുന്ന വിവാഹത്തില്‍ നരേന്ദ്രമോദി പങ്കെടുക്കും.

ബ്രിട്ടീഷ് കോളമ്പിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. യുബിസി സൗഡെര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലായിരുന്നു പഠനം

Read more topics: # സുരേഷ് ഗോപി
dileep and kavya madhavan at suresh gopi house

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES