Latest News

ഒരു സ്റ്റേജ് കിട്ടുമ്പോള്‍ ആളാവാനും ഷൈന്‍ ചെയ്യാനുമുള്ള തോന്നല്‍; ഒരു പബ്ലിസ്റ്റി സ്റ്റന്‍ഡായിട്ടാണ് തോന്നിയത്; അലന്‍സിയര്‍ വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം 

Malayalilife
 ഒരു സ്റ്റേജ് കിട്ടുമ്പോള്‍ ആളാവാനും ഷൈന്‍ ചെയ്യാനുമുള്ള തോന്നല്‍; ഒരു പബ്ലിസ്റ്റി സ്റ്റന്‍ഡായിട്ടാണ് തോന്നിയത്; അലന്‍സിയര്‍ വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം 

ഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമായിരിക്കുകയാണ്. രൂക്ഷ വിമര്‍ശനം നിറയുമ്പോഴും താന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നാണ് അലന്‍സിയറിന്റെ പ്രതികരണം. നിരവധി താരങ്ങളാണ് നടനെതിരെ രംഗത്തെത്തുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒരു വേദി കിട്ടിയപ്പോള്‍ അലന്‍സിയര്‍ ആളാകാന്‍ നോക്കിയതാണ്. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നിയതെന്നും ധ്യാന്‍ പറയുന്നു.നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഓണ്‍ലൈന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ധ്യാന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. 

അലന്‍സിയര്‍ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനുമാണ്. അദ്ദേഹത്തിന് അങ്ങനെ ഒരു അഭിപ്രായമുണ്ടെങ്കില്‍ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് ചെയ്യേണ്ടതെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
'ഇത് പറയാന്‍ വേണ്ടി പുരസ്‌കാര വേദിയില്‍ പോയത് പോലെയായി. ഒരു സ്റ്റേജ് കിട്ടുമ്പോള്‍ ഒന്ന് ആളാവാനും ഒന്ന് ഷൈന്‍ ചെയ്യാനുമുള്ള തോന്നല്‍ തോന്നും. ഒരു പബ്ലിസ്റ്റി സ്റ്റന്‍ഡായിട്ടാണ് തനിക്ക് തോന്നിയത്'- ധ്യാന്‍ പറഞ്ഞു. സിനിമ സംഘടനകള്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന്, ഞാനല്ല നടപടി എടുക്കേണ്ടത്. അതേ കുറിച്ച് പരാതി ലഭിച്ചുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും ധ്യാന്‍ വ്യക്തമാക്കി.

ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പോയി അങ്ങനെ ഒരു അഭിപ്രായം പറഞ്ഞെങ്കില്‍, ഇവിടെയുള്ള ഒരു സിസ്റ്റമല്ലേ ആക്ഷനെടുക്കേണ്ടത്. എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് അറിയില്ലെന്നും ധ്യാന്‍ വ്യക്തമാക്കി.

പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശം. പ്രതിഷേധം ശക്തമായെങ്കിലും അലന്‍സിയര്‍ നിലപാട് മാറ്റിയിരുന്നില്ല. സിനിമാമേഖലയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അത് പറയാനുള്ള ഏറ്റവും ഉചിതമായ വേദി ചലച്ചിത്ര അവാര്‍ഡ് നിശയായിരുന്നുവെന്നും സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ അലന്‍സിയര്‍ വ്യക്തമാക്കി

അത് വലിയ വേദിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഞാന്‍ ഇക്കാര്യം പറഞ്ഞത്. പെട്ടെന്നൊരു തോന്നലില്‍ പറഞ്ഞതല്ല. എന്തുകൊണ്ടാണ് നിങ്ങള്‍ പെണ്‍പ്രതിമ തന്നത് എന്നതാണ് ചോദ്യം. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ പറ്റാത്തത്? ഞാന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ല. അതുകൊണ്ട് ഖേദവുമില്ല. സിനിമാ മേഖലയിലുള്ളവര്‍ പലതും പറയും. അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എനിക്ക് എന്റെ അച്ഛനും അമ്മയുമുണ്ട്. എന്റെ മക്കളും ഭാര്യയുമുണ്ട്. അതുമതി. ഇതിനപ്പുറം ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട് - അലന്‍സിയര്‍ പറഞ്ഞു.

25,000 രൂപയാണ് തരുന്നതെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ വിളിച്ചുപറയുന്നത് വില കുറഞ്ഞ നടപടിയല്ലേ?. സ്പെഷ്യല്‍ ജൂറി വിഭാഗത്തില്‍ ഒരു സ്വര്‍ണ ശില്പം തരണമെന്ന് പറഞ്ഞത് തെറ്റാണോ? എന്തായാലും ഇവിടെ രണ്ടു പ്രതിമ ഇരിപ്പുണ്ട്. മരിക്കുമ്പോള്‍ തനിക്ക് ആറ് വെടി കിട്ടും. സംസ്ഥാനത്തിന്റെ ആദരവാണത്. തനിക്ക് പുരുഷ ആദരവ് കിട്ടണമെന്നാണ് പറഞ്ഞത്. തന്റെ വാക്കുകള്‍ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമൊന്നുമല്ലെന്നും അലന്‍സിയര്‍ വിശദീകരിച്ചു.
 

dhyan sreenivasan against alencier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക