Latest News

ചിരുവിന്റെയും മേഘ്‌നയുടെയും ആദ്യത്തെ കണ്‍മണിക്ക് അനിയന്റെ സമ്മാനം; 10 ലക്ഷം രൂപയുടെ വെളളിത്തൊട്ടില്‍ സമ്മാനിച്ച് ധ്രുവ സര്‍ജ്ജ

Malayalilife
ചിരുവിന്റെയും മേഘ്‌നയുടെയും ആദ്യത്തെ കണ്‍മണിക്ക് അനിയന്റെ സമ്മാനം; 10 ലക്ഷം രൂപയുടെ വെളളിത്തൊട്ടില്‍ സമ്മാനിച്ച് ധ്രുവ സര്‍ജ്ജ

ചിരുവിന്റെ വേര്‍പാടിന്റെ വേദനയിലും പുതിയ അതിഥിയെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് മേഘ്‌ന രാജിന്റെ കുടുംബം. താരത്തിന്റെ ബേബിഷവര്‍ ചിരുവിന്റെയും മേഘ്‌നയുടെയും കുടുംബം ആഘോഷമായിട്ടാണ് കൊണ്ടാടിയത്. പിന്നാലെ ഒരു പരസ്യത്തിലും മേഘ്‌ന പ്രത്യക്ഷപ്പെട്ടിരുന്നു. ചിരുവിന്റെ ഓര്‍മ്മകളും കുഞ്ഞിനായുളള കാത്തിരിപ്പുമായിരുന്നു  പരസ്യത്തിലും നിറഞ്ഞത്. കുഞ്ഞിന്റെ വരവ് ആഘോഷമാക്കാന്‍ കാത്തിരിക്കുകയായിരുന്നു ചിരു. ആ ആഗ്രഹം നടപ്പാക്കുകയാണ് കുടുംബം മുഴുവനും. 

ചിരഞ്ജീവി സര്‍ജയ്ക്കും മേഘ്‌ന രാജിനും ആദ്യത്തെ കണ്‍മണി ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ താരകുടുംബം. ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും ചിരുവിന്റെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുങ്ങുന്നത്. ചട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേര്‍പാടില്‍ നിന്നു ധ്രുവ മുക്തനായിട്ടില്ല. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ധ്രുവ ഒപ്പമുണ്ട്. ബേബിഷവര്‍ ആഘോഷങ്ങളൊക്കെ ഒരുക്കിയത് ധ്രുവയുടെ നേതൃത്വത്തിലായിരുന്നു. ഇപ്പോള്‍ തന്റെ ചേട്ടന്റെ ആദ്യ കണ്‍മണിക്ക് സമ്മാനം നല്‍കിയിരിക്കയാണ് ധ്രുവ. 

10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിലാണ് ധ്രുവ് സര്‍ജ സമ്മാനിച്ചത്. മേഘ്‌നയ്ക്ക് സര്‍പ്രൈസ് ആയാണ് ഈ വെള്ളിത്തൊട്ടില്‍ ധ്രുവ് സമ്മാനിച്ചത്. ബന്ധുവായ സുരാജ് സര്‍ജയ്ക്കൊപ്പമായാണ് ധ്രുവ തൊട്ടില്‍ വാങ്ങാന്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പലപ്പോഴും മകന് എന്തെങ്കിലും സംഭവിച്ചാല്‍ ഭാര്യയെ കുറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുകയാണ് കുടുംബങ്ങള്‍ ചെയ്യാറുളളത്. എന്നാല്‍ ചിരുവിന്റെ വേര്‍പാടില്‍ തളര്‍ ന്ന മേഘ്‌നയെ താങ്ങി നിര്‍ത്തുകയാണ് ആ കുടുംബം. മേഘ്‌നയുടെയും കുഞ്ഞിന്റെയും സന്തോഷമാണ്  അവര്‍ ആഗ്രഹിക്കുന്നത്. 


        

Read more topics: # dhruva sarja,# gifts,# meghana,# chiru,# baby
dhruva sarja gifts for meghana and chirus baby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES