Latest News

'വിന്‍സന്റ് ഗോമസ് ആകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു; അദ്ദേഹം ഡേറ്റ് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കഥാപാത്രം മോഹന്‍ലാലിലേക്ക് എത്തി; പിന്നീട് മമ്മൂട്ടി പലതവണ സമീപിച്ചപ്പോഴും തമ്പി ആ വരവിനെ നിരസിച്ചു'; മോഹന്‍ലാലിനെ മലയാളിക്ക് സമ്മാനിച്ച രാജാവിന്റെ മകനേക്കുറിച്ച് ഡെന്നീസ് ജോസഫ്

Malayalilife
'വിന്‍സന്റ് ഗോമസ് ആകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു; അദ്ദേഹം ഡേറ്റ് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍  കഥാപാത്രം മോഹന്‍ലാലിലേക്ക് എത്തി; പിന്നീട് മമ്മൂട്ടി പലതവണ സമീപിച്ചപ്പോഴും തമ്പി ആ വരവിനെ നിരസിച്ചു'; മോഹന്‍ലാലിനെ മലയാളിക്ക്  സമ്മാനിച്ച രാജാവിന്റെ മകനേക്കുറിച്ച് ഡെന്നീസ് ജോസഫ്

തോള് ചരിച്ച് മലയാള സിനിമയിലേക്ക് നടന്നു കയറിയ അഭിനയ പ്രതിഭാസമായിരുന്നു മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായി എത്തിയ ലാലിനെ സൂപ്പര്‍താരമാക്കിയ ചിത്രമാണ് രാജാവിന്റങെ മകന്‍.വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം ഇപ്പേഴുള്ള തലമുറയോ ഇനി വരാന്‍പോകുന്ന പത്തുതലമുറയോ മറക്കാന്‍ സാധ്യതയില്ല. കാരണം മലയാളികള്‍ക്ക് മത്രമല്ല ലോകത്തെവിടെയും ആരാധകരുള്ള താരമായി മോഹന്‍ലാല്‍ എന്ന മഹാനടന്‍ വളര്‍ന്നു കഴിഞ്ഞു. 

മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു ഡെന്നീസ് ജോസഫ് -കണ്ണന്താനം കൂട്ടുകെട്ടില്‍ ഉടലെടുത്ത രാജാവിന്റെ മകന്‍.മോഹന്‍ലാല്‍ എന്ന മലയാള സിനിമ കണ്ട ഏറ്റവും വലിയ താരം പിറന്നതും ഈ ചിത്രത്തിലൂടെയായിരുന്നു.മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിനെ രാജാവിന്റെ മകന്‍ എന്ന അടിപൊളി സിനിമയിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ആ ചിത്രം പിറന്നതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

രാജാവിന്റെ മകന്‍' എന്ന ചിത്രം മമ്മൂട്ടിയെ മനസില്‍ കണ്ടെഴുതിയ തിരക്കഥയാണെന്നും സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ മനസിലും വിന്‍സന്റ് ഗോമസ് മമ്മൂട്ടിയായിരുന്നുവെങ്കിലും തമ്പിക്ക് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി തയ്യാറായില്ലെന്നാണ് ഡെന്നീസ് ജോസഫ് പറയുന്നത്.സഫാരി ടിവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പ്രോഗ്രമിലാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥകൃത്ത് മനസ്സ് തുറന്നത്.


ഡെന്നിസ് ജോസഫ് ന്റെ വാക്കുകള്‍

രാജാവിന്റെ മകന്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ എന്ന് സംബന്ധിച്ച് അത് മമ്മൂട്ടി ചെയ്യണമെന്നായിരുന്നു ആഗ്രഹം. സംവിധായകന്‍ തമ്പിക്കും (തമ്പി കണ്ണന്താനം) ഏറ്റവുമടുപ്പം മമ്മൂട്ടിയോടായിരുന്നു. അവര് തമ്മില്‍ വളരെ ആത്മസുഹൃത്തുക്കളായിരുന്നു. പക്ഷ 'ആ നേരം അല്‍പദൂരം' എന്ന ചിത്രം പരാജയപ്പെട്ടതോടു കൂടി ആ ബന്ധത്തില്‍ അല്‍പം വിള്ളല്‍ വന്നു. മമ്മൂട്ടി അന്ന് വിജയം വരിച്ചു നില്‍ക്കുന്ന ഹീറോയാണ്. ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാന്‍ മമ്മൂട്ടി മടിച്ചു.

രാജാവിന്റെ മകന്റെ കഥ മമ്മൂട്ടിക്ക് ഇഷ്ടമായി. പക്ഷേ തമ്പിയുടെ പടത്തിലഭിനയിക്കാന്‍ എന്തോ മമ്മൂട്ടി മടിച്ചു. അങ്ങനെ ഞാനും തമ്പിയുമൊക്കെ ഒരുപാടു നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി അഭിനയിക്കാന്‍ മുതിര്‍ന്നില്ല. മുതിര്‍ന്നില്ലെന്ന് മാത്രമല്ല അന്നത്തെ നിലയ്ക്ക് തമ്പിക്ക് വിഷമമുണ്ടാകുന്ന രീതിയില്‍ മമ്മൂട്ടി സംസാരിക്കുകയും ചെയ്തു. ആ വാശിയില്‍ തമ്പി മോഹന്‍ലാലിനെ സമീപിച്ചു.

കരിയിലക്കാറ്റു പോലെ എന്ന പടത്തിന്റെ ഷൂട്ടിങ് സൈറ്റിലാണ് മോഹന്‍ലാല്‍ അന്ന്. എപ്പോഴാ കഥ ഒന്നു കേള്‍ക്കുക എന്ന് മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചു. എനിക്കൊരു പരിചയവുമില്ലാത്ത മനുഷ്യനാണ് അന്ന് ലാല്‍. സൂപ്പര്‍ സ്റ്റാര്‍ ആയിട്ടില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നിലയില്‍ നില്‍ക്കുന്ന നടന്‍. എന്നെ അമ്പരപ്പിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്, 'എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ? പിന്നെന്ത് കഥ കേള്‍ക്കാനാണ്'. ഇതായിരുന്നു മറുപടി.

അത് ഞങ്ങള്‍ക്ക് വലിയ കോണ്‍ഫിഡന്‍സ് നല്‍കി. മോഹന്‍ലാലിനെ വച്ച് സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്ക്കിടെ എന്റെ റൂമില്‍ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് അദ്ദേഹത്തിന്റെതായ രീതിയില്‍ ഡയലോഗുകള്‍ പറയാന്‍ തുടങ്ങി. എന്നെ അസ്വസ്ഥനാക്കുകയാണ് ഉദ്ദേശം. അതോടുകൂടി ഞാന്‍ അസ്വസ്ഥനായി. ഞാന്‍ തമ്പിയോടു പറഞ്ഞു. വീണ്ടും ആലോചിച്ചാലോ എന്ന്. ഹേയ്, ഇനി ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയില്‍ വേണ്ട. ഇതായിരുന്നു മറുപടി. സ്വന്തം കാര്‍ വരെ വിറ്റിട്ടായിരുന്നു തമ്പി രാജാവിന്റെ മകന്‍ എടുത്തത്. സിനിമ സൂപ്പര്‍ ഹിറ്റാവുകയായിരുന്നു

മമ്മൂട്ടിയോട് ദേഷ്യപ്പെട്ടെങ്കിലും രാജാവിന്റെ മകന്റെ പൂജാ ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ മമ്മൂട്ടിയെയാണ് തമ്പി വിളിച്ചത്.മമ്മൂട്ടി ലൊക്കേഷനിലെത്തി. നിലവിളക്ക് കൊളുത്തുകയും ചെയ്തു.

denniesjoseph about rajavinte makan movie mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES