Latest News

ശരം കുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം;നിങ്ങള്‍ വന്ന വഴി മറന്നോ; നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

Malayalilife
ശരം കുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം;നിങ്ങള്‍ വന്ന വഴി മറന്നോ; നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

പ്രേക്ഷകരെ ഒരുപോലെ  ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരു  നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ കുട്ടികൾ മുതൽ  മുത്തശ്ശിമാർ ഉൾപ്പെടെ  വരെ സുരാജിന്റെ ആരാധകരാണ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ഉയരുകയാണ്. വളരെ നാളുകള്‍ക്ക് മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.

ഒരു ചാനലിലെ പരിപാടിക്കിടെ സഹ അവതാരക വേദിയിലേക്ക് വരികയും സുരാജ് അവര്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്യുന്നു. അപ്പോഴാണ് അവര്‍ കയ്യില്‍ കെട്ടിയ ചരടിനെക്കുറിച്ച് സുരാജ് കളിയാക്കി സംസാരിക്കുന്നത്. നന്നായി സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്, തെറ്റില്ലാതെ നില്‍ക്കുന്നു. കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ , ശരം കുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം .അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക്..ഇതൊക്കെ വളരെ മോശം അല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

 എന്നാൽ ഇതിനിഎതിരെ നിരവധിപേരാണ്  താരത്തിനെതിരെ  രംഗത്തെത്തിയിരിക്കുന്നത്. പലരും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വിമര്‍ശനം നടത്തുന്നത്. സുരാജിന്റെ എല്ലാ സിനിമകളും ഷോകളും ബഹിഷ്‌ക്കരിക്കും എന്നുള്‍പ്പെടെയാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന  കമന്റുകള്‍.വന്നവഴി മറന്നോ, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കെട്ടേണ്ട, നിങ്ങളുടെ എല്ലാ ഷോകളും , സിനിമയും ബഹിഷ്‌കരിക്കും, പൊതുവേദിയില്‍ കണ്ടാല്‍ പ്രതിഷേധം നേരിട്ടറിയിക്കും , മാപ്പ് പറയാന്‍ തയ്യാറാകണം എന്നൊക്കെയാണ് കമന്റുകള്‍.

cyber space react actor suraj venjaramoodu comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക