കാവ്യയുടെ വിവാഹം ഒരു ട്രാപ്പായിരുന്നു സത്യം അറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; ചര്‍ച്ചയായി വിവാഹവീഡിയോയിലെ ആരാധകന്റെ കമന്റ്

Malayalilife
കാവ്യയുടെ വിവാഹം ഒരു ട്രാപ്പായിരുന്നു  സത്യം  അറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; ചര്‍ച്ചയായി വിവാഹവീഡിയോയിലെ ആരാധകന്റെ കമന്റ്

ണ്ടു മക്കളുമായി സന്തുഷ്ടകുടുബജീവിതം നയിക്കുകയാണ്‌നടി കാവ്യാമാധവന്‍. ഇക്കഴിഞ്ഞ നവംബറിലാണ്  താരദമ്പതികള്‍ തങ്ങളുടെ നാലാം വിവാഹവാര്‍ഷികം ആഘോിച്ചത്. 2016ലാണ് ഇവര്‍ വിവാഹിതരായത്. പെട്ടെന്നുളള വിവാഹമായത് കൊണ്ടു തന്നെ സംഭവം അറിഞ്ഞ ആരാധകര്‍ അമ്പരക്കുകയായിരുന്നു.കാവ്യയുടെയും ദിലീപിന്റെയും രണ്ടാം വിവാഹമായിരുന്നിത്. മഞ്ജുവാര്യരുമായുളള പ്രണയവിവാഹത്തിനും വേര്‍പിരിയലിനും ശേഷമാണ് ദിലീപ് കാവ്യയെ ജീവിതത്തിലേക്ക് കൂടെകൂട്ടിയത്. നിഷാലുമായുളള കാവ്യയുടെ ആദ്യവിവാഹവും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു നിഷാലിന്റെയും കാവ്യയുടേതും. ഇപ്പോള്‍ കാവ്യയുടെ ആദ്യ വിവാഹത്തിന്റെ വീഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്. 


ബിസിനസ്സുകാരനായ നിഷാല്‍ ചന്ദ്രയുമായുളള കാവ്യയുടെ വിവാഹത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.  ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി ബന്ധം ഉപേക്ഷിച്ചു. ഇന്നും അതിന് പിന്നിലെ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല. വിമര്‍ശനങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കുമെല്ലാം വിരാമം ഇട്ടുകൊണ്ടാണ് ദിലീപിന്റെ ജീവിതസഖിയായി കാവ്യ എത്തുന്നത്. നാല് വര്‍ഷം മുന്‍പ് കാവ്യയും അതിന് മുമ്പ് നിഷാലും രണ്ടാമത് വിവാഹം കഴിച്ച് കുഞ്ഞുങ്ങളും കുടുംബവുമായി കഴിയുകയാണ്. 

കാവ്യയുടെ ആദ്യവിവാഹം കഴിഞ്ഞ് 11 വര്‍ഷമായിട്ടും അതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.  ആദ്യവിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. പിന്നാലെ ചില ചര്‍ച്ചകളും ആരംഭിച്ചു. മുന്‍പും കാവ്യ കാരണമാണ് നിഷാലുമായി ബന്ധം വേര്‍പ്പെടുത്തേണ്ടി വന്നതെന്നായിരുന്നു കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. അതുപോലെ ദിലീപും കാവ്യയും തമ്മിലുള്ള സൗഹൃദവും ചര്‍ച്ചയാക്കപ്പെട്ടിരുന്നു. 

വിവാഹ വീഡിയോയ്ക്ക് താഴെ 'കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു എന്ന് പറഞ്ഞ് കൊണ്ട് ഒരു ആരാധകന്‍ പങ്കുവെച്ച കമന്റ് ശ്രദ്ധേയമാവുകയാണ്. അതിനുള്ള കാരണത്തെ കുറിച്ചും കമന്റില്‍ വ്യക്തമാക്കുന്നുണ്ട്. 'കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു. 2009 ഫെബ്രുവരി 9 നാണ് ഈ കല്യാണം എല്ലാവരും അറിഞ്ഞ് നടന്നത്. പക്ഷെ 2008 അവസാനം തന്നെ ഇവര്‍ ലീഗലി രജിസ്റ്റര്‍ മര്യേജ് ചെയ്തിരുന്നു. കാവ്യയെയും ഫാമിലിയെയും പറ്റിച്ചാണ് രജിസ്റ്റര്‍ മാര്യേജ് നടത്തിയതെന്നും അതിന് ശേഷമാണ് നിഷാലിന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങള്‍ കാവ്യയുടെ വീട്ടുകാര്‍ അറിയുന്നതെന്നും അപ്പോഴെക്കും എല്ലാം കഴിഞ്ഞുവെന്നും കമന്റില്‍ പറയുന്നു. വിവാഹശേഷം എല്ലാം നന്നായി പോവുമെന്ന് കരുതി മുന്നോട്ട് പോവുകയാണ് ചെയ്തതെന്നും ഈ കമന്റില്‍ പറയുന്നു. എന്നാല്‍ നിഷാലിനെ പിന്തുണച്ചുകൊണ്ടാണ് കമന്റുകളില്‍ അധികവും എത്തുന്നത് 

comment on kavya madhavan wedding video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES