ചിരഞ്ജീവി സര്‍ജയുടെ ശിവാര്‍ജ്ജുന വീണ്ടുമെത്തുന്നു; സന്തോഷം പങ്കുവച്ച് ഭാര്യയും നടിയുമായ മേഘ്‌ന രാജ്

Malayalilife
topbanner
ചിരഞ്ജീവി സര്‍ജയുടെ ശിവാര്‍ജ്ജുന വീണ്ടുമെത്തുന്നു; സന്തോഷം  പങ്കുവച്ച് ഭാര്യയും നടിയുമായ മേഘ്‌ന രാജ്

ടി മേഘ്‌ന രാജിന്റെ ബേബിഷവര്‍ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്.  പിന്നാലെ മേഘ്‌നയുടെ അഭിമുഖവും പുറത്ത് വന്നിരുന്നു. എന്നാല്‍ മറ്റൊരു സന്തോഷ  വാര്‍ത്ത കൂടി ആരാധകര്‍ക്കായി എത്തിയിരിക്കയാണ്. ചിരഞ്ജീവി സര്‍ജയുടെ 'ശിവാര്‍ജ്ജുന' വീണ്ടും റിലീസ് ചെയ്യുന്നു. ഒക്ടോബര്‍ 16നാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്. അണ്‍ലോക്ക് 5ന്റെ ഭാഗമായി കര്‍ണാടകയില്‍ സിനിമാ തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും ഒക്ടോബര്‍ 15 മുതല്‍ വീണ്ടും തുറക്കുന്നുണ്ട്. 

കര്‍ശനമായ സുരക്ഷാ നിര്‍ദ്ദേശങ്ങളോടെയാണ് സിനിമാശാലകള്‍ മാസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനം തുടങ്ങുന്നത്. പഴയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്യാനാണ് എക്‌സിബിറ്റേഴ്‌സിന്റെ തീരുമാനം. ഈ അവസരത്തിലാണ് ചീരുവിന്റെ ചിത്രം റീ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.ശിവാര്‍ജ്ജുന മാര്‍ച്ച് രണ്ടാം വാരത്തിലാണ് തിയറ്ററുകളിലെത്തുന്നത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് ശിവാര്‍ജ്ജുന വീണ്ടും തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ ചിത്രം വീണ്ടുമെത്തുബോള്‍ അത് കാണാന്‍ നായകന്‍ ഇല്ലെന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. 

ശിവ തേജസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് ശിവാര്‍ജ്ജുന. മാര്‍ച്ച് 13നാണ് ചിത്രം റിലീസ് ചെയ്തത്. ഫാമിലി -ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശിവ എന്ന കഥാപാത്രത്തെയാണ് ചീരു അവതരിപ്പിച്ചത്. അമൃത അയ്യങ്കാര്‍ ആണ് നായിക. 2004ല്‍ പുറത്തിറങ്ങിയ ഗിരി എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കാണ് ശിവാര്‍ജ്ജുന. അര്‍ജ്ജുന്‍ സര്‍ജ, ദിവ്യ സ്പന്ദന,റീമാ സെന്‍ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ചിരുവിന്റെ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഭാര്യയും നടിയുമായ മേഘ്‌ന. വീണ്ടും വരുന്നു എന്ന അടിക്കുറിപ്പോടെയാണ് മേഘ്‌ന ഈ വാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
 

Read more topics: # chiranjeevi sarjja,# shivarjuna,# movie
chiranjeevi sarjja shivarjuna movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES