ഒട്ടനവധി മനോഹര ഗാനങ്ങള്‍ ആലപിച്ച് ആരാധകരെ സമ്പാദിച്ച ഗായികയാണ് ചിന്മയി ശ്രീപദ. മുപ്പത്തിയെട്ടുകാരിയായ ചിന്മയി തമിഴ്, തെലുങ്ക് സിനിമ മേഖലയിലാണ് കൂടുതലും ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്.ഗായിക എന്നതിലുപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ചിന്മയി. കാജല്‍ അഗര്‍വാള്‍ മുതല്‍ പത്മപ്രിയ വരെയുള്ള നായികമാര്‍ക്ക് ചിന്മയി ശ്രീപദ ശബ്ദം നല്‍കിയിട്ടുണ്ട്.ഇതിനോടകം നിരവധി പുരസ്കാരങ്ങളും ചിന്മയി ശ്രീപദയ്ക്ക് ലഭിച്ചിട്ടുണ്ട്.
2014ലാണ് ചിന്മയി ശ്രീപദ രാഹുല്‍ രവീന്ദ്രനെ വിവാഹം ചെയ്തത്. അടുത്തിടെയാണ് ചിന്മയിക്ക് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നത്. സാമൂഹിക മാധ്യമത്തിലൂടെ ചിന്മയി തന്നെയാണ് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്ന കാര്യം അറിയിച്ചത്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണെന്ന് താരത്തിന് പിറന്നിരിക്കുന്നത്. മറ്റുള്ള സെലിബ്രിറ്റികളെപ്പോളെ തന്റെ ഗര്ഭകാലമൊന്നും ചിന്മയി പരസ്യപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചിന്മയി ഇരട്ടക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന്് പിന്നാലെയാണ് പുതിയ വിവാദവും എത്തുകയായിരുന്നു. ലോകത്തിലെ ഏറ്റവും നല്ല അനുഭവമെന്ന അടിക്കുറിപ്പോടെയാണ് മുലയൂട്ടുന്ന ചിത്രം ചിന്മയി പങ്കുവച്ചത്. എന്നാല്‍ ഇതോടെ കുഞ്ഞുങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത് എന്ന ആരോപണങ്ങളും സംശയവുമായി നിരവധി പേരാണ് എത്തിയത്.
എന്നാല്‍ ഇതിന് മറുപടിയായി മറ്റൊരു ചിത്രമാണ് ചിന്മയി പങ്കുവച്ചത്. താന്‍ ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ എടുത്ത ഏകചിത്രം എന്ന അടിക്കുറിപ്പോടെയായിരുന്നു ചിന്മയി ചിത്രം പങ്കുവച്ചത്. ഇതോടെ വാടകഗര്‍ഭധാരണമെന്ന വിവാദങ്ങള്‍ക്ക് അവസാനമായി. ഗര്‍ഭിണിയായതും അമ്മയായതും താന്‍ മനഃപൂര്‍വം പരസ്യമാക്കാതിരുന്നതാണെന്നും ചിന്മയി പിന്നീട് പറഞ്ഞു.
നയന്‍താര- വിഘ്നേഷ് ശിവന് ദമ്പതികള്‍ക്ക് നേരെയും വാടകഗര്‍ഭ ധാരണത്തെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു . തമിഴ് നാട് ആരോഗ്യവകുപ്പും ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരായിരുന്നുവെന്ന നയന്‍താരയുടെ വെളിപ്പെടുത്തലോടെ വിവാദം കെട്ടടങ്ങുകയായിരുന്നു,നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ചിന്മയി കവി വൈരമുത്തുവിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയത് മുന്‍പ് വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.