Latest News

രാം ചരണ്‍- ബുചി ബാബു സന ചിത്രം 'പെദ്ധി' കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂണ്‍ 4 ന്

Malayalilife
 രാം ചരണ്‍- ബുചി ബാബു സന ചിത്രം 'പെദ്ധി' കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂണ്‍ 4 ന്

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി തിങ്ക് സ്റ്റുഡിയോസ്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകള്‍ കേരളത്തിലും തമിഴ്നാട്ടിലും പ്രദര്‍ശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആയിരിക്കും.

2026 ജൂണ്‍ 4  ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ വമ്പന്‍ പ്രേക്ഷക പ്രതികരണം നേടി യൂട്യൂബില്‍ ട്രെന്‍ഡിങ് ആയി മാറിയിരുന്നു.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരണ്‍ വേഷമിട്ടിരിക്കുന്നത്. മെഗാ കാന്‍വാസില്‍ ഒരുക്കിയ ചിത്രത്തില്‍, ആക്ഷന്‍, ഡ്രാമ, റൊമാന്‍സ്, ത്രില്‍ എന്നിവയെല്ലാം കൃത്യമായി കോര്‍ത്തിണക്കിയാണ് കഥ പറയുന്നതെന്ന് ട്രെയ്ലര്‍ കാണിച്ചു തന്നു. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിനായി രാം ചരണ്‍ വമ്പന്‍ ശാരീരിക പരിവര്‍ത്തനമാണ് നടത്തിയത്.

ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ ഒരു  നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണ്‍- ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ്  ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ഈണം നല്‍കി പുറത്തു വന്ന, ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ആഗോള തലത്തില്‍ സൂപ്പര്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ് എന്നിവയും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്നത്. 

രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, നിര്‍മ്മാണം - വെങ്കട സതീഷ് കിലാരു, ബാനര്‍ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസര്‍ - ഇഷാന്‍ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം - രത്‌നവേലു, സംഗീതം - എ ആര്‍ റഹ്‌മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി

Read more topics: # പെദ്ധി
ram charan peddi movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES