Latest News

കൊടുങ്കാറ്റുകള്‍ പലതും വന്നു, മുങ്ങാതെ പിടിച്ചു നിന്നു; ഇനിയും കുറെ ദൂരം പോകാനുണ്ട്'; 4 വര്‍ഷം കഴിഞ്ഞാല്‍ ഡിവോഴ്‌സ് ആവുമെന്ന് പറഞ്ഞ ആ ജ്യോതിഷിയെ ഒന്ന് കാണണം; ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം പങ്ക് വച്ച് വിവാഹവാര്‍ഷികദിനത്തില്‍  മിഥുന്‍ ജയരാജ് കുറിച്ചത്

Malayalilife
 കൊടുങ്കാറ്റുകള്‍ പലതും വന്നു, മുങ്ങാതെ പിടിച്ചു നിന്നു; ഇനിയും കുറെ ദൂരം പോകാനുണ്ട്'; 4 വര്‍ഷം കഴിഞ്ഞാല്‍ ഡിവോഴ്‌സ് ആവുമെന്ന് പറഞ്ഞ ആ ജ്യോതിഷിയെ ഒന്ന് കാണണം; ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം പങ്ക് വച്ച് വിവാഹവാര്‍ഷികദിനത്തില്‍  മിഥുന്‍ ജയരാജ് കുറിച്ചത്

സംഗീത സംവിധായകനും ഗായകനുമായ മിഥുന്‍ ജയരാജിന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികാഘോഷവും അതിനൊപ്പം താരം പങ്കുവെച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. പ്രവചനം തെറ്റിച്ച ജ്യോത്സ്യനെക്കുറിച്ചുള്ള മിഥുന്റെ രസകരമായ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭാര്യ ഇന്ദുവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മിഥുന്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. 

മിഥുന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു: '15 വര്‍ഷമായി ഒരേ തോണിയില്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട്. ഇതിനിടയില്‍ വലിയ കൊടുങ്കാറ്റുകള്‍ പലതും വന്നു. എങ്കിലും മുങ്ങാതെ ഇത്രയും കാലം പിടിച്ചുനിന്നു. ഇനി ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. തുടങ്ങിയ ഇടത്തുനിന്നും രണ്ടാളും ഒരുപാട് മുന്നിലെത്തി. വീഴാതെയും തളരാതെയും കാത്തതിന് നന്ദി. എന്നെ വിശ്വസിച്ച് കൂടെക്കൂടിയതിനും, എല്ലാത്തിനും പിന്തുണ നല്‍കിയതിനും, നല്ലൊരു സുഹൃത്തായിരിക്കുന്നതിനും നന്ദി ഇന്ദു. നാല് വര്‍ഷം കഴിഞ്ഞാല്‍ ഞങ്ങള്‍ ഡിവോഴ്‌സ് ആകുമെന്ന് പറഞ്ഞ ആ ജ്യോത്സ്യനെ ഒന്ന് കാണണം. എന്തായാലും രണ്ട് വര്‍ത്തമാനം പറയണം അയാളോട്. (ആ മഹാന് നന്മ മാത്രം വരണേ എന്റെ ഭഗവാനേ).' 

 റിയാലിറ്റി ഷോകളിലൂടെയാണ് മിഥുന്‍ ജയരാജ് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. മിഥുനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഭാര്യ ഇന്ദുവും. ഇരുവരും മ്യൂസിക് കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. നിലവില്‍ ചാനല്‍ പരിപാടികളിലും റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമാണ് ഈ ദമ്പതികള്‍. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ഇരുവരും തങ്ങളുടെ കുടുംബ വിശേഷങ്ങളും യാത്രാചിത്രങ്ങളും നിരന്തരം ആരാധകര്‍ക്കായി പങ്കിടാറുണ്ട്. 

മിഥുന്റെ വിവാഹ വാര്‍ഷിക പോസ്റ്റിന് താഴെ നിരവധി സിനിമാ-സംഗീത പ്രവര്‍ത്തകരും ആരാധകരും ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു. 'ആന അലറലോടലറല്‍', 'കാമുകി', 'പ്രേമസൂത്രം', 'ഉടലാഴം', 'സോളോ', 'സഖാവ്' തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ മിഥുന്‍ ആലപിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിലും താരം സജീവമാണ്.

midhun jayarajs about wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES