Latest News

ഒപ്പത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ട പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തി മീനൂട്ടി; മുപ്പത് രൂപയെങ്കിലും കിട്ടിയോ എന്ന് എംജി ശ്രീകുമാർ

Malayalilife
ഒപ്പത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ട പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തി  മീനൂട്ടി; മുപ്പത് രൂപയെങ്കിലും കിട്ടിയോ എന്ന് എംജി ശ്രീകുമാർ

ബാലതാരമായും അവതാരകയായുമെല്ലാം മലയാളികളുടെ പ്രിയങ്കരിയായി മാറിയ കൊച്ചു താരമാണ് മീനാക്ഷി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം സ്ഥിരമായി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട് മീനാക്ഷി. എം.ജി ശ്രീകുമാറുമായുള്ള സംഭാഷണത്തിനിടെ ഒപ്പത്തിൽ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി.

 'അമർ അക്ബർ അന്തോണിയിലെ വേഷം കണ്ടിട്ടാണ് പ്രിയനങ്കിൾ ഒപ്പത്തിലേക്ക് വിളിച്ചത്. സിനിമയുടെ ഡിസ്കഷൻ നടക്കുന്ന ഫ്ലാറ്റിലേക്ക് എന്നെ വിളിപ്പിച്ചു. അവിടെ പ്രിയനങ്കിളും ലാലങ്കിളും ഉണ്ടായിരുന്നു. കുറെ നേരം ഞങ്ങൾ വർത്തമാനം പറഞ്ഞു. അച്ഛനും ഒപ്പമുണ്ടായിരുന്നു. ഞാൻ അഭിനയിക്കാൻ ഒരു കോടി വേണമെന്ന് പറഞ്ഞു. പ്രിയനങ്കിൾ അപ്പോൾ രണ്ട് കോടി തരാലോ എന്ന് പറഞ്ഞു. ലാലങ്കിൾ അപ്പോൾ പറഞ്ഞത് മൂന്ന് കോടി കൊടുക്കൂ എന്നാണ്' മീനാക്ഷി ചിരിച്ചുകൊണ്ട് പറഞ്ഞു.

മീനാക്ഷിയുടെ ഉത്തരം കേട്ടശേഷം അവസാനം മുപ്പത് രൂപയെങ്കിലും കിട്ടിയോ എന്നാണ് എം.ജി ശ്രീകുമാർ ചോദിച്ചത്. അതൊക്കെ കിട്ടിയെന്നാണ് കള്ളചിരിയോടെ മീനൂട്ടി പറഞ്ഞത്. 

child artist meenakshi words about salary in movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES