Latest News

നഴ്സുമാരുടെയും പെണ്‍മക്കളുടെയും സ്നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖം പ്രാപിക്കുന്നു; ചാരുഹാസന്‍ ആശുപത്രിയിലെന്ന വിവരം പങ്ക് വച്ച് മകള്‍ സുഹാസിനി

Malayalilife
നഴ്സുമാരുടെയും പെണ്‍മക്കളുടെയും സ്നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖം പ്രാപിക്കുന്നു; ചാരുഹാസന്‍ ആശുപത്രിയിലെന്ന വിവരം പങ്ക് വച്ച് മകള്‍ സുഹാസിനി

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിട്ടുള്ള നടിയാണ് സുഹാസിനി മണിരത്നം. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചും, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളും എല്ലാം സുഹാസിനി നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തനിക്ക് കൗതുകം തോന്നുന്ന കാര്യങ്ങളെ കുറിച്ചുള്ള സുഹാസിനിയുടെ പോസ്റ്റുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്ര സന്തോഷം നല്‍കുന്ന കാര്യമല്ല താരം പങ്കുവയ്ക്കുന്നത്.

നടനും സംവിധായകനുമായ ചാരുഹാസന്‍ ആശുപത്രിയില്‍ ചികിത്സയില്‍. മകളും നടിയുമായ സുഹാസിനിയാണ് വിവരം പുറത്തുവിട്ടത്. ''വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കല്‍ സ്റ്റേകേഷന്‍ എന്നാണോ വിളിക്കേണ്ടത്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പെണ്‍മക്കളുടെയും സ്നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖം പ്രാപിക്കുന്നു''- ചാരുഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുഹാസിനി കുറിച്ചു. 

ടെലിവിഷന്‍ താരവും സംവിധായകനും കൂടിയാണ് ഇദ്ദേഹം. വക്കീല്‍ ഉദ്യോഗസ്ഥനായിരുന്നു. തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള നാഷ്‌നല്‍ ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ സഹോദരനാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suhasini Hasan (@suhasinihasan)

charu hasan in hospital suhasini maniratnam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES