കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ചാവേര്‍. ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിനായി പ്രഖ്യാപന സമയം മുതല്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചാവേറിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ചാവേറിന് ഒരു കട്ട് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഡയലോഗുകളില്‍ ഒന്നാണ് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. ചാവേറിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും ഒമ്പത് മിനിട്ടുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം എന്നും റിലീസ് ഒക്ടോബര്‍ അഞ്ചിനായിരിക്കും റിലീസെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടതിനാലാണ് വൈകിയതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഇന്ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും, അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സംഗീത, മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥ ജോയ് മാത്യു . കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജിന്റോ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ചാവേറിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത് വരികയും ചെയ്തു ട്രെയിലര്‍. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂര്‍ത്തങ്ങളുമായി ത്രില്ലും സസ്‌പെന്‍സും നിറച്ചുകൊണ്ടെത്തുന്ന സിനിമയാണ് ചാവേര്‍. ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.