Latest News

തിയറ്ററുകളില്‍ റിലീസ് ചെയ്യും മുമ്പേ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അനുമോദനങ്ങള്‍ നേടി മലയാള സിനിമ ചാപ്പ കുത്ത് 

Malayalilife
 തിയറ്ററുകളില്‍ റിലീസ് ചെയ്യും മുമ്പേ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അനുമോദനങ്ങള്‍ നേടി മലയാള സിനിമ ചാപ്പ കുത്ത് 

വാഗത യുവ സംവിധായകരായ അജെയ്ഷ് സുധാകരന്‍ - മഹേഷ് മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കിയ സിനിമയാണ് ' ചാപ്പ കുത്ത്. ' സൂഫി പറഞ്ഞ കഥ ', ' യുഗപുരുഷന്‍ ', ' അപൂര്‍വരാഗം ' , ' ഇയോബിന്റെ പുസ്തകം ' എന്നീ സിനിമകളിലൂടെയും ശ്രദധേയയായ,തിയറ്റര്‍ ആര്‍ട്ടിസ്റ്റും, ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായിരുന്ന ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ ലോകേഷാണ്   നായകന്‍.ടോം കോട്ടയ്ക്കകം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. 

വിനോദ്. കെ. ശരവണന്‍ - പാണ്ഡ്യന്‍ കുപ്പന്‍ ഛായഗ്രഹണവും, വി.എസ് . വിശാല്‍ - സുനില്‍. എം.കെ എന്നിവര്‍  എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകന്‍. ഷിബു സംഗീത സംവിധാനവും  പശ്ചാത്തല സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കെ. എസ്. ചിത്ര, ഉണ്ണിമേനോന്‍, മധു ബാകൃഷ്ണന്‍, ശരത് സന്തോഷ് എന്നിവരാണ് ഗായകര്‍. ജെ.എസ് . എന്റര്‍ടൈന്‍മെന്റി ന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോളി ഷിബുവാണ്. തിയറ്ററുകളില്‍ റിലീസ് ചെയ്യും മുമ്പേ തന്നെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ' ചാപ്പ കുത്തി ' ന് വലിയ സ്വീകരണവും പുരസ്‌കാരങ്ങളുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

 ഇതിനോടകം ഇന്റോ ഫ്രഞ്ച് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബാര്‍സിലോണ ഇന്റീ ഫിലിം മേക്കേഴ്‌സ്  ഫെസ്റ്റിവല്‍, റോം പ്രിസ്മാ ഫിലിം അവാര്‍ഡ്‌സ്, ഹംഗറിയിലെ പാരഡൈസ് ഫിലിം ഫെസ്റ്റിവല്‍, സിനിമാറ്റിക്  യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവല്‍, മോക്കോ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ പത്തില്‍ പരം മേളകളില്‍ പങ്കെടുത്ത് അനുമോദനങ്ങളും പുരസ്‌ക്കാരങ്ങളും നേടി ജൈത്ര യാത്ര തുടര്‍ന്നു കൊണ്ടിരിക്കയാണ് ' ചാപ്പ കുത്ത് '. വെനീസുലേയിലെ ഫൈവ് കോന്‍ഡിനെന്റ്‌സ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച സംഗീത സംവിധായകന്‍, മികച്ച നിര്‍മ്മാതാവ് എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയപ്പോള്‍, ഇന്റൊ ഫ്രഞ്ച് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനും മികച്ച സംഗീത സംവിധായകനുമുള്ള അവാര്‍ഡ് കരസ്ഥാക്കി ചാപ്പകുത്ത്.

 മികച്ച സംഗീത സംവിധായകന്‍,  മികച്ച ഗാനം, മികച്ച പാശ്ചാത്തല സംഗീതം, മികച്ച നായക നടന്‍ (ലോകേഷ്), മികച്ച സംവിധാനം എന്നിങ്ങനെ നാല് അവാര്‍ഡുകള്‍ നേടി മോക്കോ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ' ചാപ്പകുത്തി ' ന് തിളക്കം. ഇത് ചിത്രം നേടിയ പുരസ്‌ക്കാരങ്ങളില്‍ ചിലത് മാത്രം.

കായംകുളത്തും പരിസര പ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.കടലും കായലും ചേരുന്ന ഒറ്റ തിരിഞ്ഞ ഒരു പ്രദേശത്തിന്റെ പാശ്ചാത്തലത്തിലുള്ള സമകാലീന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വ്യത്യസ്തമായൊരു ഇതിവൃത്തമാണ് ചിത്രത്തിന് അവലംബം. സമൂഹം ഒരു വ്യക്തിയോട് പുലര്‍ത്തുന്ന അവഗണനയും,അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാവുന്ന മാനസിക വ്യഥകളിലൂടെയാണ് കഥ വികസിക്കന്നത്.  ഒട്ടേറെ ജീവിതങ്ങള്‍ അപഹരിച്ച മഹാ മാരിയായ കൊറോണയും ' ചാപ്പകുത്തി 'ലെ ഗതി വിഗതികള്‍ നിയന്ത്രിക്കുന്ന ഘടകമാവുന്നുണ്ട്. ഒരു അനുജനും അവനു വേണ്ടി ജീവിതം ത്യജിച്ചു കൊണ്ടിരിക്കുന്ന ഒരു ചേച്ചിയുടെയും കഥയാണിത്. ഹിമാ ശങ്കരിയാണ് ചേച്ചിയെ അവതരിപ്പിക്കുന്നത്.
 

chaappakuthu movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES