Latest News

കാര്‍ത്തിയുടെ സര്‍ദാര്‍ 50കോടി ക്‌ളബ്ബില്‍; സ്‌പൈ ത്രില്ലര്‍ ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പാക്കി അണിയറപ്രവര്‍ത്തകര്‍

Malayalilife
 കാര്‍ത്തിയുടെ സര്‍ദാര്‍ 50കോടി ക്‌ളബ്ബില്‍; സ്‌പൈ ത്രില്ലര്‍ ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പാക്കി അണിയറപ്രവര്‍ത്തകര്‍

മികച്ച പ്രതികരങ്ങളോടെ കാര്‍ത്തി ചിത്രം 'സര്‍ദാര്‍' പ്രദര്‍ശനം തുടരുകയാണ്. സിനിമ ഹിറ്റായതോടെ സര്‍ദാറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം.പി. എസ് മിത്രന്‍ സംവിധാനം ചെയ്ത സര്‍ദാര്‍ എന്ന ചിത്രം 50 കോടി ക്‌ളബില്‍ ഇടം നേടിയിരുന്നു.

കാര്‍ത്തിയുടെ പൊലീസ് കഥാപാത്രം ഒരു ഏജന്റ് ആയി മാറുന്നതായിരിക്കും സര്‍ദാര്‍ രണ്ടാം ഭാഗമെന്നാണ് റിപ്പോര്‍ട്ട്. ഏജന്റിന്റെ ആദ്യ മിഷന്‍ നടക്കുന്നത് കംബോഡിയയില്‍ ആയിരിക്കും. സിനിമയുടെ ചിത്രീകരണവും മറ്റും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തി കാര്‍ത്തി മികച്ച പ്രകടനം കാഴ്ചവച്ചു.ചുങ്കെ പാണ്ഡെ,റാഷി ഖന്ന, രജിഷ വിജയന്‍, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിര പാണ്ടിലക്ഷ്മി, സഹന വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സംവിധായകന്‍ പി .എസ് മിത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്.

ജോര്‍ജ് സി. വില്യംസ് ഛായാഗ്രഹണവും ജി. വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് നിര്‍മാണം.ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് കേരളത്തില്‍ വിതരണം. പി.ആര്‍.ഒ: പി.ശിവപ്രസാദ്.
 

box office collection for Sardar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക