ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് ഒരു വയസ് ; താരസുന്ദരിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂര്‍

Malayalilife
ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് ഒരു വയസ് ; താരസുന്ദരിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂര്‍

ന്ത്യയിലെ എക്കാലത്തേയും പ്രശസ്ത സിനിമാ നടിമാരിലൊരാളായ ശ്രീദേവി 2018 ഫെബ്രുവരി 24ന് ദുബായിലാണ് അന്തരിച്ചത്. 56 വയസ്സായിരുന്നു താരത്തിന്. ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് ഒന്നാം വയസ് പൂര്‍ത്തിയാകുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍.

ഫെബ്രുവരി 24നാണ് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികം. ഇതിനോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ശ്രീദേവിയുടെ 'കോട്ട' സാരികളിലൊന്നാണ് ലേലം ചെയ്യുന്നത്. വെബ്സൈറ്റിലൂടെയുള്ള ലേലം ആരംഭിക്കുന്നത് 40,000 രൂപയില്‍ നിന്നാണ്. ഇങ്ങനെ സമാഹരിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷനു നല്‍കാനാണു തീരുമാനം.

Read more topics: # seedevi,# boney kapoor,# Bollywood
boney kapoor auction sreedevi saree

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES