Latest News

സായ് കുമാറിനൊപ്പം റൊമാന്റിക് ആയി ബിന്ദു പണിക്കര്‍; മകളെ കാണാന്‍ താരദമ്പതികള്‍ ലണ്ടനില്‍; ചിത്രം പങ്ക് വച്ച് മകള്‍ കല്യാണി

Malayalilife
സായ് കുമാറിനൊപ്പം റൊമാന്റിക് ആയി ബിന്ദു പണിക്കര്‍; മകളെ കാണാന്‍ താരദമ്പതികള്‍ ലണ്ടനില്‍; ചിത്രം പങ്ക് വച്ച് മകള്‍ കല്യാണി

ലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സായി കുമാര്‍. അഭിനയമികവ് കൊണ്ടും കഴിവ് കൊണ്ടും മലയാളി പ്രേക്ഷകര്‍ നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടന്‍ നടി ബിന്ദു പണിക്കരെയാണ് രണ്ടാം വിവാഹം കഴിച്ചത്. ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ച രണ്ടാം വിവാഹമാണെങ്കിലും നടിയ്ക്കും മകള്‍ കല്യാണിയ്ക്കും ഒപ്പം സന്തോഷകാരമായ ജീവിതം നയിക്കുകയാണ് സായ് കുമാര്‍. 

മാസങ്ങള്‍ക്കു മുമ്പാണ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി യുകെയിലേക്ക് പഠനത്തിനായി എത്തിയത്. സോഷ്യല്‍ മീഡിയയിലും നൃത്തത്തിലും സജീവമായ കല്യാണി ലണ്ടനിലെ പഠനത്തിരക്കിലും ആരാധകര്‍ക്കു മുന്നിലേക്ക് മുടങ്ങാതെ എത്തുന്നുണ്ട്. ഇപ്പോഴിതാ, മകളെ കാണുവാന്‍ ബിന്ദു പണിക്കരും സായ് കുമാറും ലണ്ടനിലേക്ക് എത്തിയിരിക്കുകയാണ്.

കല്യാണിയാണ് ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ലണ്ടനിലെ ട്രെയിനില്‍ യാത്ര ചെയ്യവേയാണ് കല്യാണി അമ്മയുടെയും അച്ഛന്റെയും ഈ ചിത്രം പകര്‍ത്തിയത്. പരസ്പരം കൈകള്‍ കോര്‍ത്ത് മുഖത്തോടു മുഖം നോക്കി ചിരിച്ചിരിക്കുന്ന താരദമ്പതികളെ കണ്ട സന്തോഷത്തിലാണ് ആരാധകരും ഇപ്പോഴുള്ളത്. ഈ പ്രായത്തിലും ഇണക്കുരുവികളായി ജീവിതം ആഘോഷിക്കുന്ന ബിന്ദു പണിക്കര്‍ക്കും സായ് കുമാറിനും ആശംസകളുമായി ആയിരക്കണക്കിനു പേരാണ് എത്തിയിരിക്കുന്നത്. അവര്‍ അവരുടെ ജീവിതത്തില്‍ സന്തോഷത്തോടെ എന്നെന്നും ഇതുപോലെ ഇരിക്കട്ടെ എന്നാണ് പലരുടെയും കമന്റ്.

ലണ്ടനിലെ പ്രശസ്തമായ ലെക്കാര്‍ഡന്‍ ബ്ലൂ കോളേജില്‍ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് കല്യാണി. കഴിഞ്ഞ വര്‍ഷമാണ് പഠനത്തിനായി കല്യാണി ലണ്ടനിലെത്തിയത്. പൃഥ്വിരാജ് നായകനായ ഗോള്‍ഡ് എന്ന ചിത്രത്തിലാണ് സായികുമാര്‍ അവസാനം പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ചിത്രം റോഷാക്ക് ആണ് ബിന്ദു പണിക്കരിന്റേതായി തിയറ്റുകളിലെത്തിയ അവസാന ചിത്രം. 2008ലാണ് 20 വര്‍ഷം നീണ്ട ആദ്യ ദാമ്പത്യം അവസാനിപ്പിച്ച് 2009ല്‍ നടി ബിന്ദു പണിക്കരെ സായികുമാര്‍ രണ്ടാമത് വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ വാര്‍ത്ത അന്ന് മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവിലുള്ള മകള്‍ കല്യാണി ഇവരോടൊപ്പം തന്നെയായിരുന്നു താമസം. കഴിഞ്ഞ വര്‍ഷമാണ് കല്യാണി പഠനത്തിനായി യുകെയിലേക്ക് എത്തിയത്. സ്വന്തം മകളെപ്പോലെയാണ് സായികുമാര്‍ കല്യാണിയെ സ്‌നേഹിക്കുന്നത്. കല്യാണിയും താരങ്ങളുടെ വിവാഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നിന്നിരുന്നു.

മാത്രമല്ല അച്ഛനും അമ്മയുമൊത്തുള്ള നല്ല നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരപുത്രി എപ്പോഴും പങ്കുവയ്ക്കുകയും ചെയ്യും. കുറച്ചുനാള്‍ മുന്‍പാണ് സായികുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. കയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വൈഷ്ണവിയുടെ വിവാഹത്തിന് സായ് കുമാര്‍ എത്താതിരുന്നതെല്ലാം ഒരു കാലത്ത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ തന്നെ മകള്‍ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന ന്യായമായിരുന്നു സായ് കുമാര്‍ പറഞ്ഞത്.

സായ് കുമാര്‍ ബിന്ദു പണിക്കരെ വിവാഹം ചെയ്തതോടെ ഒറ്റപ്പെട്ടു പോയതാണ് ഭാര്യ പ്രസന്നയും മകള്‍ വൈഷ്ണവിയും. അച്ഛന്റെ രണ്ടാം വിവാഹത്തിനു ശേഷം യാതൊരു സഹായങ്ങളും അച്ഛനില്‍ നിന്നും ലഭിച്ചില്ല എന്നു മാത്രമല്ല, അന്വേഷണം പോലും ഉണ്ടായിട്ടില്ലെന്ന് മകള്‍ പറയുന്നു. സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍ സഹായിച്ചിട്ടില്ല,. മാത്രമല്ല, വൈഷ്ണവിയുടെ വിവാഹത്തിന് സായ് കുമാര്‍ എത്താതിരുന്നതും വാര്‍ത്തയായിരുന്നു,

 


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalyani B Nair (@kalyani_.insta)

bindu panicker and sai kumar IN LONDON

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES