മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും നേടുന്നത്. ചിത്രത്തിലെ ബിന്ദു പണിക്കരുടെ അഭിനയവും ഏറെ ചര്‍ച്ചയായി മാറുന്നതിനിടെ റോഷാക്ക് സിനിമയുടെ വിജയം ലണ്ടനില്‍ ആഘോഷിച്ചിരിക്കുകയാണ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി.
റോഷാക്കിന്റെ ലണ്ടനിലെ ആദ്യ പ്രദര്‍ശനം കാണാന്‍ വിമ്പിള്‍ടണ്‍ തിയറ്ററില്‍ എത്തിയതായിരുന്നു കല്യാണി. അതേസമയം തന്നെ സിനിമയുടെ വിജയമാഘോഷിക്കാന്‍ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന മമ്മൂട്ടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളും തിയറ്ററില്‍ ഉണ്ടായിരുന്നു.
തീയറ്ററില്‍ കല്ല്യാണി ഉണ്ടെന്നറിഞ്ഞ സംഘാടകര്‍ കേക്കു മുറിക്കാന്‍ കല്യാണിയെ ക്ഷണിക്കുകയായിരുന്നു.തികച്ചു യാദ്യശ്ചികമാണിത്. ഇതെ ഷോയ്ക്കു തന്നെ എനിക്കു വരാന്‍ തോന്നിയതും, നിങ്ങള്‍ക്കു ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാന്‍ തോന്നിയതും. അമ്മയുടെ കൂടെ ഒരുമിച്ച് ഈ ചിത്രം കാണണമെന്നു ആഗ്രഹമുണ്ടായിരുന്നു,പക്ഷെ അതു സാധിച്ചില്ല. അമ്മയുടെ ഭാഗത്തു നിന്നുളള നന്ദിയും ഞാന്‍ നിങ്ങളോടു പറയുന്നു കല്ല്യാണി പറഞ്ഞു. ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയിയല്‍ വൈറലായി.
താനും കുടുംബവും റോഷാക്കിന്റെ ചിത്രീകരണം ആരംഭിക്കും മുന്‍പു തന്നെ വളരെ എക്‌സൈറ്റഡ് ആയിരുന്നെന്നും കല്ല്യാണി പറഞ്ഞു. ലണ്ടനില്‍ ഫ്രഞ്ച് പാചക കലാ വിദ്യാര്‍ത്ഥിയാണ് കല്ല്യാണി.