ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ ചേട്ടന്‍ പോയത്;ചേട്ടന്റെ വര്‍ക്കിനൊടുള്ള പാഷന്‍ വലിയ പാഠമാണ്; തങ്കം സിനിമയിലെ ലൊക്കേഷന്‍ ഓര്‍മ്മകളുമായി ബിജു മേനോന്‍

Malayalilife
ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ ചേട്ടന്‍ പോയത്;ചേട്ടന്റെ വര്‍ക്കിനൊടുള്ള പാഷന്‍ വലിയ പാഠമാണ്; തങ്കം സിനിമയിലെ ലൊക്കേഷന്‍ ഓര്‍മ്മകളുമായി ബിജു മേനോന്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ കൊച്ചു പ്രേമന്‍ അപ്രതീക്ഷിതമായി വിടപറഞ്ഞത്. താരത്തിന്റെ വിയോഗം ഇപ്പോഴും സഹപ്രവര്‍ത്തകരിലും മലയാളികളിലും വിങ്ങലാകുകയാണ്. ഇപ്പോഴിതാ കൊച്ചു പ്രേമനെ കുറിച്ച് നടന്‍ ബിജു മേനോന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തങ്കം എന്ന പുതിയ സിനിമയിലെ ഓര്‍മകള്‍ പങ്കുവച്ച് കൊണ്ടായിരുന്നു ബിജു മേനോന്‍ എത്തിയത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ബിജു മേനോന്റെ വാക്കുകള്‍.'ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ പോയതെന്ന് ബിജു മേനോന്‍ കുറിക്കുന്നു. 

ബിജു മേനോന്റെ വാക്കുകള്‍ ഇങ്ങനെ ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ ചേട്ടന്‍ പോയത്. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടൊ സീനുകള്‍ അദ്ദേഹത്തിന്റെതായി പടത്തിലുണ്ട് . ചേട്ടന്റെ വര്‍ക്കിനൊടുള്ള പാഷന്‍ വലിയ പാഠമാണ്. തങ്കത്തിന്റെ കാര്‍ന്നൊര്‍ക്ക് വിട. Miss u ചേട്ടാ .. ടീം തങ്കം.''

ഡിസംബര്‍ നാലിന് ആയിരുന്നു കൊച്ചു പ്രേമന്‍ അന്തരിച്ചത്. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. സിനിമാ സീരിയല്‍ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. 

ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന തങ്കം ആയിരുന്നു കൊച്ചു പ്രേമന്‍ അഭിനയിച്ച അവസാന സിനിമ. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഹീദ് അരാഫത്ത് ആണ്. അപര്‍ണ ബാലമുരളി ആണ് നായിക. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നു എന്നത് ചിത്രത്തിന്റെ ആകര്‍ഷണമാണ്.

 

biju menon FB post about kochu preman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES