മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ഒരു പരിപാടിയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4. ഷോ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ആരാകും വിജയി എന്നുള്ള ആകാംക്ഷയിലാണ് ആരാധകരും. എന്നാൽ ഹൗസിൽ നിന്നും ഏറെ ശ്രദ്ധ നേടിയ ഒരു മത്സരാർത്ഥിയായിരുന്നു അശ്വിന്‍. എന്നാൽ താൻ സ്വവര്‍ഗാനുരാഗിയാണെന്ന് അശ്വിനും ഹൗസിൽ നിന്ന് വെളിപ്പെടുത്തുകയും ചെയ്തു. അതേസമയം മത്സരാര്‍ഥികള്‍ക്കൊപ്പം ഒരു ദിവസം ഹൗസില്‍ താമസിക്കാനായി എത്തിയ അശ്വിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘വീണ്ടും ഹൗസിലേക്ക് പോകാനും ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എല്ലാവരുമായുമുള്ള സൗഹൃദം ശക്തമായത് ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ്. പിന്നെ അമ്മ എന്നെ തിരിച്ചറിഞ്ഞു.’ ‘മാത്രമല്ല സ്വവര്‍ഗാനുരാഗിയാണെന്ന് വെളപ്പെടുത്തിയ ശേഷം പല സുഹൃത്തുക്കളും എന്നോടുള്ള സൗഹൃദം അവസാനിപ്പിച്ചു. കൂടാതെ നിരവധി ചീത്തകോളുകളും മറ്റും വരാറുണ്ട്.’ ‘ഇപ്പോള്‍ ഒരു പങ്കാളിയെ കൂടെകൂട്ടാന്‍ ആഗ്രഹിക്കുന്നില്ല. അതിനുള്ള സമയമായിട്ടില്ല. റോബിനും ജാസ്മിനും എല്ലാം ഒന്നിച്ചുള്ള സൗഹൃദം കാണുമ്ബോള്‍ സന്തോഷം തോന്നുന്നുണ്ട്.’
റോബിന്‍ പഴഞ്ചൊല്ല് പറഞ്ഞപ്പോള്‍ അത്രത്തോളം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ദേഷ്യപ്പെടേണ്ടിയിരുന്നില്ലെന്ന് എനിക്ക് പിന്നീട് തോന്നിയിരുന്നു. ആ വീട്ടിലെ സാഹചര്യവും പ്രഷറും സ്ട്രെസ്സുമെല്ലാം ഒന്നിച്ച് വരുമ്ബോള്‍ നമ്മള്‍ അങ്ങനെയായിപ്പോകും.’ ‘ഈ സീസണിലെ എല്ലാ മത്സരാര്‍ഥികള്‍ക്കും കൊടുക്കാന്‍ സമ്മാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മോഹന്‍ലാല്‍ സാറിനോട് കൊടുക്കാനും സമ്മാനം കരുതിയിട്ടുണ്ട്. ഹൗസിലേക്ക് വീണ്ടും കേറാന്‍ സാധിക്കുന്നതിന്റെ സന്തോഷവുമുണ്ട്.’ ‘വീട്ടിലെ ചില ഏരിയകളൊക്കെ വിശദമായി ഇരുന്ന് ആസ്വദിക്കണം. ഹൗസിലുണ്ടായിരുന്നപ്പോള്‍ അതിന് സാധിച്ചിരുന്നില്ലല്ലോ’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.