കാപ്പയ്ക്കു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഹണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത് ഭാവന ആണ് എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഡിസംബര്‍ 26 ന് പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
അദിതി രവി, ചന്തുനാഥ്, രഞ്ജി പണിക്കര്‍, നന്ദു എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ ചിത്രമായ ചിന്താമണി കൊലക്കേസിനു ശേഷം ഭാവന വീണ്ടും ഒരു ഷാജി കൈലാസ് സംവിധാന ചിത്രത്തില്‍ എത്തുന്നത് ഹണ്ടിലൂടെയാണ്. 2006 ല്‍ ആയിരുന്നു ഈ ചിത്രത്തിന്റെ റിലീസ്. നീണ്ട ഇടവേളക്കു ശേഷമാണ് ഭാവന ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുതിയ സിനിമ എത്തുന്നത്. മികച്ച വിജയം നേടിയ ചിന്താമണി കൊലക്കേസില്‍ ടൈറ്റില്‍ റോളാണ് ഭാവന അവതരിപ്പിച്ചിരുന്നത്.
ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിറം. കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്കു ശേഷം ജയലക്ഷ്മി ഫിലംസ് നിര്‍മ്മാണ രംഗത്തേക്ക് തിരികെയെത്തുന്നത് ഹണ്ടിലൂടെയാണ്. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജയലക്ഷ്മി ഫിലിംസ് വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് തിരികെയെത്തുന്നത്. നവാഗതനായ നിഖില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഹണ്ടിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജാക്സണ്‍ ആണ്. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അതേസമയം, നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫിന്റെ സംവിധാനത്തില്‍ ഒരൂങ്ങുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആരാധകര്‍ക്കായി ഭാവന ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. സഹോദരി സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഭാവനയ്ക്കൊപ്പം ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.