മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ഭദ്രനും സൂപ്പര്‍താരം മോഹന്‍ലാലും ഒരുമിച്ച സ്ഫടികം റി റീലിസിനൊരുങ്ങുമ്പോള്‍ ആരാധകര്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി എത്തുകയാണ്. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.സ്ഫടികം പോലെ മാസ് ചിത്രമാണ് ഭദ്രന്‍ മോഹന്‍ലാലിനു വേണ്ടി ഒരുക്കുന്നത്. പ്രണയവും ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞ കഥാപരമായ മികച്ച ചിത്രമായിരിക്കുമെന്ന് ഭദ്രന്‍ പറഞ്ഞു.
ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും.പതിനെട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മോഹന്‍ലാലും ഭദ്രനും ഒന്നിക്കുന്നത്. 2005ല്‍ ഉടയോന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഭദ്രനും മോഹന്‍ലാലും അവസാനം ഒന്നിച്ചത്. മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് ഉടയോന്‍.
എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും ഭദ്രനും ആദ്യമായി ഒരുമിക്കുന്നത്. ചങ്ങാത്തം, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അങ്കിള്‍ ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയാണ് മോഹന്‍ലാല്‍ - ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് ചിത്രങ്ങള്‍
മോഹന്‍ലാലിന്റെയും ദദ്രന്റെയും കരിയറിലെ മെഗാഹിറ്റ് ചിത്രമായ സ്ഫടികം ഇരുപത്തിയെട്ടുവര്‍ഷത്തിനുശേഷം 4 കെ അറ്റ്മോസില്‍ റീമാസ്റ്റര്‍ പതിപ്പ് ഫെബ്രുവരി 9ന് റിലീസ് ചെയ്യുകയാണ്.