Latest News

എന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയെന്ന് ഡിനോ ഡെന്നിസ്; ആദ്യ ക്ലാപ്പ് നിര്‍വ്വഹിച്ച് ഷാജി കൈലാസ്; മമ്മുട്ടി ചിത്രം ബസൂക്കയ്ക്ക് തുടക്കം

Malayalilife
എന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയെന്ന് ഡിനോ ഡെന്നിസ്; ആദ്യ ക്ലാപ്പ് നിര്‍വ്വഹിച്ച് ഷാജി കൈലാസ്; മമ്മുട്ടി ചിത്രം ബസൂക്കയ്ക്ക് തുടക്കം

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.  'കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റില്‍ സാമുദ്രിക ഹാളില്‍ പൂജ നടന്നു. കലൂര്‍ ഡെന്നിസ്, കമല്‍, ബി ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിര്‍വഹിച്ചു.  സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. 

മലയാളത്തില്‍ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള  തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. 

സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകള്‍ 'കഥകള്‍ പറയാനുള്ള ഞങ്ങളുടെ ആഗ്രഹം ഭാഷയും ജോണറുകളും താണ്ടി വര്‍ഷങ്ങളായി ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ആദ്യമായി ലെജന്‍ഡ് മമ്മൂട്ടിയോടൊപ്പം വര്‍ക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ഞങ്ങള്‍ സ്‌ക്രിപ്റ്റ് മികച്ചതാക്കാനും എല്ലാ പ്രീ-പ്രൊഡക്ഷന്‍ വിശദാംശങ്ങളും കൃത്യമായി തയ്യാറാക്കാനും സമയം എടുത്തത്. ചിത്രീകരണം തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍.

സംവിധായകന്‍ ഡീനോ ഡെന്നീസിന്റെ വാക്കുകള്‍ ഇങ്ങനെ 'മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന എന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രം. ഈ തിരക്കഥയാണ് എനിക്ക് അതിനുള്ള അവസരം നല്‍കിയത്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാല്‍ ഞാന്‍ ത്രില്ലിലാണ്. '

സഹ നിര്‍മാതാവ് ജിനു വി എബ്രഹാമിന്റെ വാക്കുകള്‍ ഇങ്ങനെ 'ഇത് ഞങ്ങള്‍ക്ക് വളരെ സവിശേഷമായ ഒരു ചിത്രമാണ്, കാരണം ഞങ്ങള്‍ മമ്മൂട്ടിയെ പോലെയുള്ള ഒരു ഇതിഹാസത്തിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, എല്ലാ സ്വീകരിക്കുന്ന ഒരു സിനിമ ഞങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. '

നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സഹ നിര്‍മാതാവ് -  സഹില്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - സൂരജ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ,  കലാസംവിധാനം - അനീസ് നാടോടി, എഡിറ്റിങ്ങ് - നിഷാദ് യൂസഫ്. പി ആര്‍ ഒ - ശബരി

Read more topics: # ബസൂക്ക
bazooka movie started

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES