മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന സിനിമയുടെ ഓരോ അപ്‌ഡേറ്റിനും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവാഗതനായ ഡീനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എല്ലാവരും ഉറ്റുനോക്കുന്ന സിനിമയുടെ ട്രെയ്ലര്‍ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്
ട്രെയ്ലര്‍ ഉടനെത്തും. സയീദ് അബ്ബാസ് വര്‍ക്കിലാണ്' എന്ന ക്യാപ്ഷനോടെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡീനോ ട്രെയ്ലര്‍ അപ്‌ഡേറ്റ് പങ്കുവെച്ചത്. ഒപ്പം ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്ന സയീദ് അബ്ബാസിന്റെ ഒരു വീഡിയോയും സംവിധായകന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 26 ന് സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് ദുബായില്‍ വെച്ച് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല മാര്‍ച്ച് 27 ന് റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാനൊപ്പം തിയേറ്ററുകളില്‍ ബസൂക്കയുടെ ട്രെയ്ലറും പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന.
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.