ചുരുങ്ങിയ കാലംകൊണ്ടുതന്നെ നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാഅ് ബേസില്‍ ജോസഫ്.മിന്നല്‍ മുരളി' എന്ന ഒറ്റ ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ സംവിധായകനാണ് ബേസിലിന്റെ സോഷ്യല്‍മീഡിയ കുറ്ിപ്പുകളൊക്കെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ബേസില്‍ പങ്കുവെച്ച മകളുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കമിഴ്ന്നു കിടന്ന് കൈകള്‍ വായുവിലേക്ക് ഉയര്‍ത്തി കളിക്കുന്ന ഹോപ്പിനെയാണ് ചിത്രത്തില്‍ കാണാനാവുക.സുരക്ഷിതമായി ടേക്ക് ഓഫും ലാന്‍ഡിംഗും കഴിഞ്ഞുവെന്നാണ് ചിത്രങ്ങള്‍ക്ക് ബേസില്‍ നല്‍കിയ രസകരമായ അടിക്കുറിപ്പ്.
ഹോപ്പ് മിന്നല്‍ മുരളിയാവാന്‍ പരിശീലിക്കുകയാണ് എന്നാണ് ചില ആരാധകര്‍ കമന്റ് ചെയ്യുന്നത്.എലിസബത്ത് എന്നാണ് ബേസിലിന്റെ ജീവിത പങ്കാളിയുടെ പേര്.' ഹോപ്' എന്നാണ് ഇവരുടെ കുഞ്ഞിന്റെ പേര്. കുഞ്ഞിനൊപ്പം പങ്കുവെച്ച ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.