Latest News

കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്; ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്; ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി;ആരോഗ്യം വീണ്ടെടുത്ത് വരികയാണ്; ബാലയുടെ വിശേഷങ്ങളുമായി എലിസബത്തത്

Malayalilife
കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്; ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്; ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി;ആരോഗ്യം വീണ്ടെടുത്ത് വരികയാണ്; ബാലയുടെ വിശേഷങ്ങളുമായി എലിസബത്തത്

രള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ബാലയുടെ ഓരോ വിശേഷങ്ങളും ഭാര്യ എലിസബത്ത് ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും എലിസബത്ത് പങ്ക് വച്ചു ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ചുനാള്‍ താന്‍ ലീവ് ആണെന്നും എലിസബത്ത് വീഡിയോയില്‍ പറയുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ഇനിയും പ്രാര്‍ത്ഥനകള്‍ വേണമെന്നും എലിസബത്ത് അഭ്യര്‍ത്ഥിച്ചു.

എലിസബത്തിന്റെ വാക്കുകള്‍

എല്ലാവര്‍ക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരുന്നു. കറേ പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്ക കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാന്‍ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടില്‍ തന്നെ ആയിരിക്കും. 

രണ്ട് മാസമായി വീഡിയോകളൊന്നും തന്നെ ഞങ്ങള്‍ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്‌സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്. ഇടയില്‍ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറി വന്നിരുന്നു. ആശുപത്രിയില്‍ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണ്. മുന്നത്തെ പോലെ തന്നെ വീഡിയോകള്‍ ഇടുന്നതായിരിക്കും.

മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ്  കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു.  ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും സ്ഥിതി മെച്ചപ്പെട്ടു. തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക ആയിരുന്നു. 

 

Read more topics: # എലിസബത്ത്,# ബാല
bala is getting better

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES