ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയില്‍; കരള്‍ രോഗവുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സകളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ തീരുമാനമെടുക്കും; അമ്മയുടെ കൈപിടിച്ച് അച്ഛനരികിലെത്തി മകള്‍ അവന്തിക; ബാലക്കായി പ്രാര്‍ത്ഥിക്കാന്‍ അഭിരാമി സുരേഷ്; ഗോപി സുന്ദറും ബാലയെ കാണാനെത്തി

Malayalilife
 ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയില്‍; കരള്‍ രോഗവുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സകളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ തീരുമാനമെടുക്കും; അമ്മയുടെ കൈപിടിച്ച് അച്ഛനരികിലെത്തി മകള്‍ അവന്തിക; ബാലക്കായി പ്രാര്‍ത്ഥിക്കാന്‍ അഭിരാമി സുരേഷ്; ഗോപി സുന്ദറും ബാലയെ കാണാനെത്തി

കരള്‍രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ബാലയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപ്രത്രിയില്‍ ഇപ്പോള്‍ നല്കുന്ന ചികിത്സകളെ തുടര്‍ന്നത ബാലയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം തുടര്‍ചികിത്സയുടെ കാര്യത്തില്‍ അടക്കം ഡോക്ടര്‍മാരാണ് ഇനിയും തീരുമാനം കൈക്കൊള്ളേണ്ടത്. അതേസമയം മാസങ്ങള്‍ക്ക് ശേഷം അകളെ കണ്ട സന്തോഷത്തിലാണ് ബാലയും.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ മകള്‍ അവന്തിക എത്തി. അമ്മ അമൃത സുരേഷിനൊപ്പമാണ് പാപ്പുവെന്ന് വിളിക്കുന്ന അവന്തിക ആശുപത്രിയിലെത്തിയത്. അച്ഛനെ കണ്ട ശേഷം അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പം കുട്ടി മടങ്ങുകയും ചെയ്തു. മകളെ കാണണമെന്ന് ബാല നിര്‍മ്മാതാവ് ബാദുഷയോടും ഉണ്ണി മുകുന്ദനോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എല്ലാം വ്യാജ വാര്‍ത്തകളാണെന്നും അമൃതയെയും മകളെയും കണ്ടു മുക്കാല്‍ മണിക്കൂറോളം ബാല സംസാരിച്ചുവെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ''ബാലയുടെ സഹോദരനും മുന്‍ഭാര്യ അമൃതയും മകളും ബാലയെ കണ്ടു സംസാരിച്ചു. ഏകദേശം മുക്കാല്‍ മണിക്കൂറോളം ബാല അമൃതയോടും മകളോടും സംസാരിച്ചു. ആശുപത്രിയില്‍ ബാലയ്ക്ക് വേണ്ട ചികിത്സ നല്‍കുന്നുണ്ട്.ബാല സുഖം പ്രാപിച്ചു വരുമെന്നാണ് വിശ്വസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണ്.

ഞാന്‍ അടക്കം ആശുപത്രിയില്‍ എത്തിയത് ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് ഓണ്‍ലൈന്‍ ന്യൂസില്‍ വായിച്ചിട്ടാണ്. ഓണ്‍ലൈന്‍ ന്യൂസില്‍ പറഞ്ഞതില്‍ നിന്നും രാപ്പകല്‍ വ്യത്യാസമുള്ള ബാലയെ ആണ് ആശുപത്രിയില്‍ കണ്ടത്. ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് പറയാന്‍ കഴിയില്ല, ബാല സംസാരിക്കുന്നുണ്ട്. ഇവിടെ നിന്നും ചെന്നൈയിലേക്ക് മാറ്റണോ എന്നൊക്കെ അദ്ദേഹത്തിന്റെ കുടുംബവും ആശുപത്രി അധികൃതരും ചേര്‍ന്ന് തീരുമാനിക്കും''. സുഹൃത്ത് പറയുന്നു.

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ ബാല ഐ സി യുവിലാണ്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയും ആശുപത്രിയിലെത്തിയിട്ടുണ്ട്.

ബാല ആശുപത്രിയില്‍ ആയത് അറിഞ്ഞ് നടന്‍ ഉണ്ണി മുകുന്ദനും ബാലയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ബാലയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല. ഡോക്ടറുമായി സംസാരിച്ചുവെന്നും ആവശ്യമായ എല്ലാവിധ ചികിത്സയും നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉണ്ണി മുകുന്ദനൊപ്പം അമൃത ആശുപത്രിയില്‍ ചെന്ന് ബാലയെ സന്ദര്‍ശിച്ച വിവരം നിര്‍മ്മാതാവ് എന്‍ എം ബാദുഷ ഫേസ്ബുക്ക് കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ബാലയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ബാലയെ കണ്ട് മടങ്ങിയതിന് പിന്നാലെയാണ് അഭിരാമി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി ..

പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .
She is still at the hospital.. with him .
ചെന്നൈയില്‍ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .

നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല ..

ബാലയെ കാണാന്‍ സംഗീത സംവിധായകനും അമൃത സുരേഷിന്റെ പങ്കാളിയുമായ ഗോപി സുന്ദറും ആശുപത്രിയിലെത്തി. മകള്‍ അവന്തികയ്ക്കൊപ്പം കുടുംബ സമേതം എത്തി മുന്‍ ഭാര്യ അമൃത ബാലയെ കണ്ടിരുന്നു.

Read more topics: # ബാല,# അമൃത
bala hospitalised visit amrutha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES