മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തെന്നിന്ത്യന്‍ താരം ആയ ബാല നിരവധി മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ്.കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു നടന്‍ ബാലയും ഗായിക അമൃതാ സുരേഷിനെ വിവാഹം കഴിക്കുന്നത്. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ഇവര്‍ തമ്മില്‍ അടുത്തിടെ നിയമപരമായി വിവാഹമോചിതരായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്.
മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്ത് ബാലയും അമൃതയും സോഷ്യല്‍മീഡിയയില്‍ നിറയാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ അദ്ദേഹത്തോട് മകളുമായുള്ള അടുപ്പത്തെക്കുറിച്ച് അവതാരക ചോദിച്ചിരുന്നു. വികാരഭരിതനായാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. ഈ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.കൗമുദിയുമായുള്ള അഭിമുഖത്തില്‍ ആണ് മകള്‍ അവന്തികയെ കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ വികാരഭരിതനായത്.
മോളുമായിട്ട് എത്ര ക്ലോസാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ട് കുറച്ച് സമയം നിശബ്ദമായി നിന്നശേഷം 'അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.അവളെ കൂടെ നിര്‍ത്തണം...' എന്നാണ് ബാല മറുപടി പറഞ്ഞത്.
നേരത്തെ മകള്‍ അവന്തികയ്ക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോ ബാല പങ്കുവെച്ചിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വെച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്നാണ് അതിനെ ബാല വിശേഷിപ്പിച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.