Latest News

മഞ്ഞ സല്‍വാറില്‍ സുന്ദരിയായി ആലിയ; മടിയിലിരുത്തി ചുംബിച്ച് രണ്‍ബീര്‍; താരങ്ങള്‍ ഒഴുകിയെത്തിയ ബേബി ഷവര്‍ ആഘോഷ ചിത്രങ്ങള്‍ പങ്ക് വച്ച് താരങ്ങള്‍

Malayalilife
മഞ്ഞ സല്‍വാറില്‍ സുന്ദരിയായി ആലിയ; മടിയിലിരുത്തി ചുംബിച്ച് രണ്‍ബീര്‍; താരങ്ങള്‍ ഒഴുകിയെത്തിയ ബേബി ഷവര്‍ ആഘോഷ ചിത്രങ്ങള്‍ പങ്ക് വച്ച് താരങ്ങള്‍

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ബുധനാഴ്ചയാണ് ആലിയയുടെ ബേബി ഷവര്‍ മുംബൈയിലുള്ള അവരുടെ വസതിയില്‍ വെച്ച് നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

ഷഹീന്‍ ഭട്ട്, നീതു കപൂര്‍, റിദ്ധിമ കപൂര്‍ സാഹ്നി, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം ചടങ്ങിന് മോടികൂട്ടി. ബേബി ഷവര്‍ ചടങ്ങില്‍ രണ്‍ബീര്‍ പ്രണയപുരസരം ഭാര്യയെ ചേര്‍ത്തുപിടിച്ച ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ആലിയയുടെ ബേബി ഷവറിനായി എത്തുന്ന അതിഥികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നീതു കപൂറും മകള്‍ റിഥിമയും ഒന്നിച്ചാണ് എത്തിയത്. ആലിയയുടെ പിതാവ് മഹേഷ് ഭട്ട് മുംബൈയിലേയ്ക്കു എത്തുന്ന വീഡിയോയും വൈറലാകുന്നുണ്ട്.

ബേബി ഷവറിനായി ആലിയ തിരഞ്ഞെടുത്തത് മഞ്ഞ നിറത്തിലുളള സല്‍വാറാണ്. ആലിയയുടെ കൂട്ടുകാരികള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സല്‍വാറിനൊപ്പം ആഭരണങ്ങളും അണിഞ്ഞെത്തിയ ആലിയ ചിത്രങ്ങളില്‍ അതിസുന്ദരിയായിട്ടുണ്ട്. നടി ആകാന്‍ഷ സിങ്ങും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

താരങ്ങള്‍ ഒന്നിച്ച ആദ്യചിത്രം 'ബ്രഹ്‌മാസ്ത്ര' അടുത്തിടെയാണ് റിലീസ് ചെയ്തത്. ബ്രഹ്‌മാസ്ത്രയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ആലിയയും രണ്‍ബീറും ഡേറ്റിംഗ് ആരംഭിച്ചത്. 2018ല്‍ സോനം കപൂറിന്റെ വിവാഹ ചടങ്ങില്‍ വച്ച് അവര്‍ തങ്ങളുടെ ബന്ധം പരസ്യമാക്കി. ഈ വര്‍ഷമാദ്യം വരെ അവര്‍ ഡേറ്റിംഗ് നടത്തിയ ശേഷം ഏപ്രിലിലാണ് വിവാഹിതരായത്.
 

baby shower of alia bhatt

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക