സിനിമയില്‍ കാണാനില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ തന്റെ കുടുംബ വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്ന താരമാണ് അസിന്.വിവാഹ ശേഷം സിനിമയില്‍ നിന്നു പൂര്‍ണമായും വിട്ടു നില്ക്കുന്ന നടി പങ്ക് വച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. ഗജനിയിലെ പാട്ടിന് ക്യൂട്ട് ലുക്കിലുള്ള മകളുടെ വീഡിയോ ആണ് നടി പങ്ക് വച്ചത്.
അസിനും അറിനും തമ്മിലുള്ള രൂപ സാദൃശ്യമാണ് പുതിയ ചിത്രങ്ങളിലും ആരാധകര്‍ കണ്ടെത്തുന്നത്. ഇത് ജൂനിയര്‍ അസിന് എന്നാണ് ആരാധകര്‍ ചിത്രത്തിനു കുറിക്കുന്ന കമന്റുകളില്‍ ഏറെയും.പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016ലാണ് ഇവര്‍ വിവാഹിതരായത്. 2017 ഒക്ടോബറിലാണ് അറിന് ജനിച്ചത്. വിവാഹ ശേഷം ഭര്‍ത്താവിനോടൊപ്പം അസിന് ഡല്‍ഹിയിലാണ് താമസം.