ആശാ ശരത്തിന്റെ മകളുടെ ഹല്‍ദി ആഘോഷ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ നിറയുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളില്‍ മനോഹരമായ അണിഞ്ഞൊരുങ്ങിയ കുടുംബാംഗങ്ങള്‍ പാട്ടും ഡാന്‍സുമൊക്കെയായി ഹല്‍ദി ആഘോഷമാക്കിയിരിക്കുകയാണ്.
ഉത്തരാ ശരത്തിന്റെ വിവാഹമാണ് നാളെ. അതിനോടനുബന്ധിച്ച് ഇന്നലെ ആയിരുന്നു താര പുത്രിയുടെ ഹല്‍ദി ആഘോഷം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും താരങ്ങളും ഈ ചടങ്ങിനും ആഘോഷത്തിനും പങ്കെടുത്തിരുന്നു. ലാല്‍ അടക്കമുള്ളവര്‍ ഇന്നലെ ചടങ്ങിന് പങ്കെടുത്തു.
ആദിത്യയാണ് വരന്‍. മാര്‍ച്ച് 18-ന് അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയിലുള്ള അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം. ഒക്ടോബറിലായിരുന്നു ആദിത്യയുടേയും ഉത്തരയുടേയും വിവാഹനിശ്ചയം. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. ആശ ശരത്തിനൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര.
ഈയിടെ ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്. 2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍.